Auto
Trending

25 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന് മാരുതി സ്വിഫ്റ്റ്

മാരുതിയുടെ വളർച്ചയ്ക്ക് വേഗം നൽകിയ രണ്ട് ഹാച്ച്ബാക്കുകളാണെന്നത് പരസ്യമായ രഹസ്യമാണ്. ഇതിൽ ഒന്ന് കുഞ്ഞൻ ഹാച്ച്ബാക്ക് വാഹനമായ ആൾട്ടോ ആണെങ്കിൽ രണ്ടാമൻ മാരുതിയുടെ സ്വിഫ്റ്റ് എന്ന ജനപ്രിയ ഹാച്ച്ബാക്കാണ്. ജനവിശ്വാസം നേടി കുതിക്കുന്ന ഈ വാഹനം ഇപ്പോൾ പൂതിയ ഒരു നേട്ടത്തിന്റെ നിറവിലാണ്.നിരത്തുകളിലെത്തി 15 വർഷം പിന്നിടുന്ന ഈ വാഹനം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളിൽ നിരത്തുകളിൽ എത്തിച്ചത് 25 ലക്ഷം യൂണിറ്റാണ്. 2005-ലാണ് സ്വിഫ്റ്റ് എന്ന ബാച്ച്ബാക്ക് ഇന്ത്യയിൽ പിറവിയെടുത്തത്. ജനപ്രിയ വാഹനമായി പേരെടുത്ത സ്വിഫ്റ്റ് ചുരുങ്ങിയ നാളുകൾ കൊണ്ടാണ് വളർച്ചയുടെ പടവുകൾ താണ്ടിയത്. ആൾട്ടോ കഴിഞ്ഞാൽ മാരുതിയിൽനിന്ന് ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനം ഒരു പക്ഷെ സ്വിഫ്റ്റ് ആയിരിക്കുമെന്നാണ് വിലയിരുത്തൽ.2005-ലാണ് മാരുതിയുടെ സ്വിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. വേറിട്ട രൂപം കൊണ്ട് ഈ വാഹനം ശ്രദ്ധേയമായെങ്കിലും അഞ്ച് വർഷമെടുത്ത് 2010-ലാണ് ഈ വാഹനം അഞ്ച് ലക്ഷം എന്ന നാഴികക്കല്ല് താണ്ടുന്നത്. പിന്നീടുള്ള വളർച്ച അതിവേഗത്തിലായിരുന്നു. 2013-ൽ വിൽപ്പന പത്ത് ലക്ഷത്തിലെത്തി. 2016-ൽ 15 ലക്ഷം കടക്കുകയായിരുന്നു. പിന്നീടുള്ള അഞ്ച് വർഷത്തിനുള്ളിൽ പത്ത് ലക്ഷം വാഹനങ്ങൾ കൂടി നിരത്തുകളിൽ എത്തിച്ച് കാൽ കോടി എന്ന വലിയ നേട്ടത്തിലാണ് സ്വിഫ്റ്റ്.ഈ വർഷം ജനുവരിയിലെ കണക്ക് അനുസരിച്ച് 23 ലക്ഷം സ്വിഫ്റ്റുകളാണ് വിറ്റഴിച്ചിട്ടുള്ളതെന്നായിരുന്നു മാരുതി അറിയിച്ചിരുന്നത്. എന്നാൽ, കേവലം എട്ട് മാസത്തിനുള്ളിൽ രണ്ട് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് 25 ലക്ഷം എന്ന മാജിക്കൽ നമ്പറിലെത്തുകയായിരുന്നു. ഇന്ത്യയിലെ വാഹന നിർമാതാക്കളെയെല്ലാം പ്രതികൂലമായി ബാധിച്ചിരുന്ന 2020-ൽ പോലും ഭേദപ്പെട്ട വിൽപ്പന സ്വന്തമാക്കി സ്വിഫ്റ്റ് ഉൾപ്പെടുന്ന ശ്രേണിയിലെ ടോപ്പ് സെല്ലിങ്ങ് മോഡൽ എന്ന ഖ്യാതി ഈ വാഹനം നേടിയിട്ടുണ്ട്.LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്റുകളിലാണ് സ്വിഫ്റ്റ് വിപണിയിൽ എത്തിയിട്ടുള്ളത്. 5.85 ലക്ഷം രൂപ മുതൽ 8.53 ലക്ഷം രൂപ വരെയാണ് സ്വിഫ്റ്റിന്റെ എക്സ്ഷോറും വില. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ, സ്മാർട്ട് കീ, പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, എൽ.ഇ.ഡി.പ്രൊജക്ഷൻ ഹെഡ്ലാമ്പ്, എൽ.ഇ.ഡി.ടെയ്ൽലാമ്പ്, സ്മാർട്ട്പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ സ്വിഫിറ്റിൽ ഒരുങ്ങുന്നുണ്ട്.നിലവിൽ 83 പി.എസ്.പവറും 113 എൻ.എം.ടോർക്കുമേകുന്ന 1.2 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനാണ് ഈ വാഹനത്തിൽ പ്രവർത്തിക്കുന്നത്.

Related Articles

Back to top button