Big B
Trending

അർബൻ ബാങ്ക് പഠനത്തിന് ആർബിഐ എട്ടംഗ സമിതി

അർബൻ സഹകരണ ബാങ്കുകളുടെ നിയന്ത്രണങ്ങൾക്കും ശാക്തീകരണത്തിനുമുള്ള നയരേഖ രൂപീകരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എട്ടംഗ സമിതിക്ക് രൂപം നൽകി. സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ആർബിഐ മുൻ ഡെപ്യൂട്ടി ഗവർണർ എൻ. എസ് വിശ്വനാഥൻ അധ്യക്ഷനായ സമിതിയിൽ നബാർഡ് മുൻ ചെയർമാൻ ഹർഷകുമാർ ഭൻവാല അടക്കമുള്ളവരാണ് അംഗങ്ങളായിട്ടുള്ളത്.
രാജ്യത്താകമാനം 1452 അർബൻ സഹകരണ ബാങ്കുകളും 58 സംസ്ഥാനാന്തര സഹകരണ ബാങ്കുകളുമാണ് നിലവിലുള്ളത്. ഇവയുടെ ശാക്തീകരണത്തിനും നിയന്ത്രണങ്ങൾക്കുമുള്ള നയരേഖ തയ്യാറാക്കുന്നതിനാണ് ആർബിഐ എട്ടംഗ സമിതിയെ നിയോഗിക്കുന്നത്. 8.6 കോടി നിക്ഷേപകരും 4.85 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമാണ് അർബൻ സഹകരണ ബാങ്കുകൾക്കുള്ളത്.

Related Articles

Back to top button