Tech
Trending

ജിടി നിയോ 3 (150W) തോർ: ലവ് ആൻഡ് തണ്ടർ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് റിയൽമി

റിയൽമിയുടെ പുതിയ ഹാൻഡ്സെറ്റ് റിയൽമി ജിടി നിയോ 3 (150W) തോർ: ലവ് ആൻഡ് തണ്ടർ ലിമിറ്റഡ് എഡിഷൻ (Thor: Love and Thunder Limited Edition Realme GT Neo 3 (150W) ഇന്ത്യയിൽ അവതരിപ്പിച്ചു.റിയൽമി ജിടി നിയോ 3 (150W) തോർ: ലവ് ആൻഡ് തണ്ടർ ലിമിറ്റഡ് എഡിഷന്റെ 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് 42,999 രൂപയാണ് വില. റിയൽമി വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, മറ്റു റീട്ടെയിൽ സ്റ്റോറുകൾ വഴി ജൂലൈ 13 മുതൽ ഫോൺ വാങ്ങാം. നൈട്രോ ബ്ലൂ കളർ ഓപ്ഷനിലാണ് ഫോൺ വരുന്നത്.

റിയൽമി ജിടി നിയോ 3 (150W) തോർ: ലവ് ആൻഡ് തണ്ടർ ലിമിറ്റഡ് എഡിഷൻ ഒരു പ്രീമിയം ഗിഫ്റ്റ് ബോക്സിലാണ് വരുന്നത്.ഇതിൽ റിയൽമി ജിടി നിയോ 3 (150W) ഹാൻഡ്സെറ്റും തോർ: ലവ് ആൻഡ് തണ്ടർ തീം കാർഡുകൾ, വാൾപേപ്പർ, സ്റ്റിക്കറുകൾ, ഒരു സിം കാർഡ് ട്രേ പിൻ എന്നിവയും ഉൾപ്പെടുന്നു.120Hz റിഫ്രഷ് റേറ്റ്, 1,000Hz ടച്ച് സാംപ്ലിങ് റേറ്റ്, എച്ച്ഡിആർ10+, ഡിസി ഡിമ്മിങ് പിന്തുണ എന്നിവയുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,412) ഡിസ്‌പ്ലേയാണ് ഫോണിലുളളത്.12 ജിബി LPDDR5 റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 8100 ആണ് പ്രോസസർ. ബാറ്ററി ഉപഭോഗം കുറയ്ക്കാനും പ്രത്യേക സംവിധാനമുണ്ട്. കൂടാതെ ഫോണിലെ ചൂട് നിയന്ത്രിക്കാനായി തണുപ്പിക്കൽ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്.ലിമിറ്റഡ് എഡിഷനിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. ഇതിൽ 50-മെഗാപിക്സൽ സോണി IMX766 പ്രൈമറി സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉൾപ്പെടുന്ന f/1.88 അപേച്ചർ ലെൻസുമുണ്ട്. ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS) പിന്തുണയും ലഭ്യമാണ്. ക്യാമറ സജ്ജീകരണത്തിൽ 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉൾപ്പെടുന്നു. കൂടാതെ 150W അൾട്രാഡാർട്ട് (UltraDart) ചാർജിങ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയും ഉണ്ട്.

Related Articles

Back to top button