Tech
Trending

2000 ത്തിന് മുകളിലുള്ള UPI ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാൻ ശുപാർശ

കച്ചവടസ്ഥാപനങ്ങളില്‍ യു.പി.ഐ.(യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫെയ്‌സ്‌) വഴി പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ്‌സ് ഉപയോഗിച്ച് നടക്കുന്ന ഇടപാടുകള്‍ക്ക് ഇന്റര്‍ചേഞ്ച് ഫീസ് ഈടാക്കാന്‍ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ. ശുപാര്‍ശയ്ക്ക് റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിച്ചാല്‍ 2000 രൂപയ്ക്ക് മുകളില്‍ ഇടപാട് നടത്തുന്നവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ 1.1% വരെയാണ് ഫീസ് ഈടാക്കുക. മര്‍ച്ചന്റ് കാറ്റഗറി കോഡ് അടിസ്ഥാനമാക്കി 0.5 % മുതലാണ് ഫീസ് ഈടാക്കുക. സ്വാഭാവികമായും മൊബൈല്‍ വാലറ്റ് സൗകര്യം നല്‍കുന്ന പേ ടിഎം, ഫോണ്‍ പേ, ഗൂഗിള്‍ പേ പോലുള്ള സേവനങ്ങള്‍ക്ക് ഈ പുതിയ നിരക്ക് ബാധകമവും.നിലവില്‍ ബാങ്കില്‍നിന്ന് ബാങ്കിലേക്കുള്ള യു.പി.ഐ. ഇടപാടുകള്‍ സൗജന്യമാണ്. വാലറ്റുകളും മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകളും ഉള്‍പ്പെടെയുള്ള പ്രീപെയ്ഡ് പെമന്റ് ഇന്‍സ്ട്രുമെന്റ്‌സ് ഉപയോഗിച്ച് 2000 രൂപയ്ക്ക് മേല്‍ പണം സ്വീകരിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാവുക. വ്യക്തിഗത ഇടപാടുകള്‍ നടത്തുന്ന സാധാരണ യു.പി.ഐ. ഇടപാടുകാര്‍ക്ക് ഇത് ബാധിക്കില്ല. മാത്രവുമല്ല, ഭൂരിഭാഗം യു.പി.ഐ. ഇടപാടുകളും ചെറിയ തുകയ്ക്കുള്ളവയാണ്.കച്ചവടക്കാരെയും പി.പി.ഐ.(പ്രി പെയ്ഡ് പെയ്‌മെന്റ് ഇൻസ്ട്രുമെന്റ്‌സ്) സേവന ദാതാക്കളെയുമാണ് ഇത് ബാധിക്കുക.

Related Articles

Back to top button