Big B
Trending

6 ജിയിലേക്ക് ചുവടുവെച്ച് ജിയോ

ഇന്ത്യയിൽ 5 ജി സേവനങ്ങൾ നടപ്പാക്കാനൊരുങ്ങുമ്പോൾത്തന്നെ ആറാം തലമുറ ടെലികോം ടെക്നോളജിക്കായി (6 ജി) പ്രവർത്തനങ്ങൾ തുടങ്ങിവെച്ച് റിലയൻസ് ജിയോ. ഫിൻലൻഡിലെ ഓലു സർവകലാശാലയുമായി ചേർന്ന് 6 ജിയിൽ ഗവേഷണവികസനപ്രവർത്തനങ്ങൾ നടത്താനാണ് ജിയോ ധാരണയിലെത്തിയിട്ടുള്ളത്.2018-ൽ തുടങ്ങിയ ജിയോ എസ്റ്റോണിയ വഴിയാണ് റിലയൻസ് ഗവേഷണത്തിൽ പങ്കാളിയാവുക.പ്രതിരോധം, വാഹനമേഖല, വ്യാവസായിക യന്ത്രഭാഗങ്ങൾ, ഉപഭോക്തൃ ഉത്പന്നങ്ങൾ, സ്മാർട്ട് ഡിവൈസുകൾ തുടങ്ങി വിവിധ മേഖലകളിൽ 6 ജി അധിഷ്ഠിത സേവനം ഉൾപ്പെടുത്തുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച് പരിശോധിക്കാനാണ് ഓലു സർവകലാശാലയുടെ പദ്ധതി. പദ്ധതിക്കായി കംപ്യൂട്ടർ ഹാർഡ്വേറുകളും സോഫ്റ്റ്വേറുകളും രൂപകല്പന ചെയ്ത് വികസിപ്പിക്കുന്നത് ജിയോ പ്ലാറ്റ്ഫോം ആയിരിക്കും.6 ജി വികസിപ്പിക്കുന്നതിനുള്ള നടപടികൾക്കും തുടക്കമിട്ടിട്ടുണ്ട്. ഈ നിരയിലേക്കാണ് ഇന്ത്യയിൽനിന്ന് ജിയോ കടന്നുവരുന്നത്. സെക്കൻഡിൽ ഒരു ടെറാബൈറ്റ് സ്പീഡാണ് 6 ജിയിൽ പ്രതീക്ഷിക്കുന്നത്.കേന്ദ്രസർക്കാരും 6 ജി സാങ്കേതികവിദ്യ സംബന്ധിച്ച് പഠിക്കാനും ഗവേഷണങ്ങൾക്കുമായി വിവിധ പ്രവർത്തകസമിതികളെ നിയോഗിച്ചിട്ടുണ്ട്.

Related Articles

Back to top button