Tech
Trending

6,999 രൂപയ്ക്ക് ലാവയുടെ പുതിയ സ്മാർട് ഫോൺ എത്തുന്നു

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ നിർമാതാക്കളായ ലാവ പുതിയ ഹാൻഡ്സെറ്റ് ലാവ എക്സ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു.ലാവ എക്സ് 2 ന്റെ 2 ജിബി, 32 ജിബി റാം വേരിയന്റിന്റെ വില 6,999 രൂപയാണ്.മാർച്ച് 11 വരെ ആമസോണിൽ പ്രീ-ഓർഡർ സ്വീകരിക്കും. ഹാൻഡ്സെറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുകയാണെങ്കിൽ 6,599 രൂപയ്ക്ക് ലഭിക്കും. മാർച്ച് 12 നാണ് ലാവ എക്സ് 2 വിൽപനയ്‌ക്കെത്തുന്നത്. ബ്ലൂ, സിയാൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ലാവ എക്സ് 2 വരുന്നത്. ആമസോണിലും ലാവ ഇ-സ്റ്റോറിലും സ്‌മാർട് ഫോൺ ലഭ്യമാകും.6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയാണ് ലാവ എക്സ് 2ൽ അവതരിപ്പിക്കുന്നത്.സെൽഫി ക്യാമറ സ്ഥാപിക്കാൻ സ്മാർട് ഫോണിന് മുൻവശത്ത് വാട്ടർഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഉണ്ട്.ആൻഡ്രോയിഡ് വൺ അടിസ്ഥാനമമാക്കിയുള്ള ഒഎസിലാകും ലാവ എക്സ് 2 പ്രവർത്തിക്കുക. എന്നാൽ, ലാവ എക്സ് 2 ൽ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം വിവരങ്ങൾ ലാവ വ്യക്തമാക്കിയിട്ടില്ല.2 ജിബി റാമും 32 ജിബി ഇന്റേണൽ സ്‌റ്റോറേജും സഹിതം ഒക്ടാ കോർ മീഡിയടെക് ഹീലിയോ പ്രോസസർ ആണ് സ്മാർട് ഫോണിന് കരുത്ത് പകരുന്നത്.ലാവ എക്സ2ന്റെ പിൻഭാഗത്ത് ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് കാണുന്നത്. ഇതിൽ 8 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കായി 5 മെഗാപിക്സൽ ക്യാമറയുണ്ട്.5000 എംഎഎച്ച് ആണ് ബാറ്ററി. കൂടെയുള്ള അഡാപ്റ്റർ ഉപയോഗിച്ച് പൂർണമായി ചാർജ് ചെയ്യാൻ 3.45 മണിക്കൂർ എടുക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Related Articles

Back to top button