Big B
Trending

ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് യൂണിവേഴ്‌സല്‍ ചാര്‍ജര്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാർ

രാജ്യത്ത് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കെല്ലാം ഒരേ ചാര്‍ജര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍.ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഓഗസ്റ്റില്‍ തന്നെ മൂന്ന് വിദഗ്ദ സംഘത്തെ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാനായി ചുമതലപ്പെടുത്തുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള വിവരം. മാസങ്ങള്‍ക്കുള്ളില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, വാച്ചുകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ക്ക് ഒരേ ചാര്‍ജര്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.കാര്‍ബണ്‍ ബഹിർഗമനം തടയുകയെന്ന ലക്ഷ്യത്തോടെ ആഗോള തലത്തില്‍ സ്വീകരിച്ചുവരുന്ന നടപടികളിലൊന്നാണിത്. ഇലക്ട്രോണിക് ഉപകരണ മാലിന്യം സൃഷ്ടിക്കപ്പെടുന്നത് കുറയ്ക്കുന്നതിന് ഇത് സഹായകരമാവും.

ബുധനാഴ്ച മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഉപഭോക്തൃകാര്യ മന്ത്രാലയം ഈ ഈ തീരുമാനമെടുത്തത്. ഒരേ ചാര്‍ജര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികളുടെ അഭിപ്രായം ആരായുന്നതിനായിരുന്നു ഈ കൂടിക്കാഴ്ച. ഉപഭോക്തൃകാര്യ മന്ത്രാലയം സെക്രട്ടറി രോഹിത് കുമാര്‍ സിങിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.വാണിജ്യ കൂട്ടായ്മകളായ എഫ്.ഐ.സി.സി.ഐ, സിഐഐ, അസോച്ചം എന്നിവയ്‌ക്കൊപ്പം വിവിധ ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.യൂറോപ്യന്‍ യൂണിയനും സമാനമായ നീക്കം നടത്തുന്നുണ്ട്.എല്ലാ ഉപകരണങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ചാര്‍ജര്‍ ലഭ്യമാക്കുകയാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്.

Related Articles

Back to top button