Big B
Trending

വിദേശനാണ്യ ശേഖരത്തിൽ വൻ ഇടിവ്

രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ 126.8 കോടി ഡോളറിന്റെ ഇടിവ്. രൂപയുടെ മൂല്യം പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾക്കായി റിസർവ് ബാങ്ക് ഇത് ഉപയോഗിക്കുന്നതു കൊണ്ടാണ് കരുതൽ ശേഖരത്തിൽ ഇടിവുണ്ടാകുന്നത്. ഈമാസം ആറിന് അവസാനിച്ച ആഴ്ചയിൽ 56158.3 കോടി ഡോളറാണ് കരുതൽ ശേഖരമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. തൊട്ടു മുൻപത്തെ ആഴ്ച 4.4 കോടി ഡോളർ വർധനയോടെ ഇത് 56285.1കോടി ഡോളറായിരുന്നു. തുടർച്ചയായി രണ്ടാഴ്ചത്തെ ഇടിവിനു ശേഷമായിരുന്നു അന്നു വർധനയുണ്ടായത്. 2021 ഒക്ടോബറിലാണ് രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം ഏറ്റവും ഉയർന്ന നിലയിലായിരുന്നത്. അന്ന് 64500 കോടി ഡോളറായിരുന്നു ഇത്.

Related Articles

Back to top button