Big B
Trending

ബജറ്റിനോട് അനുകൂലമായി പ്രതികരിച്ച് ഓഹരി വിപണി

കേന്ദ്രബജറ്റിനെ തുടർന്ന് ഇന്ത്യൻ ഓഹരിവിപണിയിൽ അനുകൂല പ്രതികരണങ്ങൾ. നിഫ്റ്റി 50 സൂചിക 142.40 പോയിന്റുകൾ ഉയർന്ന് 17,804.55 നിലവാരത്തിൽ വ്യാപാരം നടത്തുന്നു. 860.10 പോയിന്റുകൾ ഉയർന്ന ബാങ്ക് നിഫ്റ്റി, നിഫ്റ്റിക്ക് ശക്തമായ പിന്തുണ നൽകി. ബിഎസ്ഇ സെൻസെക്സ് 668.05 പോയിന്റുകൾ ഉയർന്ന് 60,217.95 പോയിന്റുകളിലാണ് വ്യാപാരം നടത്തുന്നത്.ബിഎസ്ഇ സെൻസെക്സിൽ പവർ ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊടക് ബാങ്ക്, എച്ച്ഡിഎഫ്സി ഓഹരികൾ കൂടുതൽ ലാഭം നേടി. അതേ സമയം ഐടിസി, സൺ ഫാർമ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നീ ഓഹരികൾ കൂടുതൽ നഷ്ടം നേരിട്ടു.വിപണിയെ നെഗറ്റീവായി ബാധിക്കുന്ന പ്രഖ്യാപനങ്ങൾ ധനമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല എന്നത് വിപണിക്ക് ഉണർവേകി.ബജറ്റ് അവതരണത്തിനു മുന്നോടിയായി രാവിലെ മുതൽ തന്നെ ഓഹരിവിപണിയിൽ ഉണർവ് പ്രകടമായിരുന്നു. നിരവധി ആഗോള വെല്ലുവിളികൾക്കിടയിലും വികസന സമീപനമുള്ള പദ്ധതികൾ കൂടുതലായി പ്രഖ്യാപിക്കപ്പെട്ടത് വിപണിയെ മൊമന്റത്തിൽ തന്നെ നിലനിർത്തി. ബജറ്റ് പ്രഖ്യാപനത്തിന്റെ അവസാനത്തിൽ മധ്യവർഗത്തിനു വേണ്ടി നികുതി ഇളവുകൾ പ്രഖ്യാപിച്ചതാണ് ഇന്ത്യൻ സ്റ്റോക്ക്മാർക്കറ്റിനെ വീണ്ടും കുതിപ്പിലേക്കു നയിച്ചത്.ആദായനികുതി പരിധി 7 ലക്ഷം രൂപയായിട്ടാണ് ഉയർത്തിയിരിക്കുന്നത്. ടാക്സ് എക്സംപ്ഷൻസ് പരിധി മൂന്ന് ലക്ഷം രൂപ എന്ന നിലയിലേക്ക് ഉയർത്തി. ഈ പ്രഖ്യാപനങ്ങളെല്ലാം വിപണിയിൽ പോസിറ്റീവായ ചലനം സൃഷ്ടിച്ചു.

Related Articles

Back to top button