
കോവിഡ സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ബജറ്റ് പേപ്പറുകൾ അച്ചടിക്കേണ്ടെന്ന് തീരുമാനിച്ചു. പേപ്പർ കോപ്പികൾക്ക് പകരം സോഫ്റ്റ് കോപ്പികളായിരിക്കും ഇത്തവണ വിതരണം ചെയ്യുക. സാമ്പത്തിക സർവേയും പേപ്പറായി അച്ചടിക്കാതെ പാർലമെൻറ് അംഗങ്ങൾക്കെല്ലാം സോഫ്റ്റ് കോപ്പികളായാകും നൽകുക.

രാജ്യത്തിദ്യമായാണ് അച്ചടിക്കാത്ത കോപ്പികളുമായി ബജറ്റ് അവതരിപ്പിക്കുന്നത്. ഈ വരുന്ന ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. പാർലമെൻറിലെ ബജറ്റ് സമ്മേളനം ജനുവരി 29 ന് ആരംഭിച്ച് ഏപ്രിൽ 8 വരെ തുടരും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെക്ഷൻ ഫെബ്രുവരി 15 വരെയും രണ്ടാമത്തേത് മാർച്ച് 8 മുതലുമാകും നടക്കുക. ധനമന്ത്രാലയത്തിലുള്ള പ്രസ്സിലാണ് എല്ലാവർഷവും ബജറ്റ് പേപ്പറുകൾ അച്ചടിക്കുക. അച്ചടിച്ച് മുദ്രയിട്ട വിതരണം ചെയ്യുന്നതിനായി രണ്ടാഴ്ച്ചത്തോളം സമയമെടുക്കും. നൂറിലധികം ജീവനക്കാരാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞവർഷം പാർലമെൻറിന്റെ ശീതകാല സമ്മേളനവും നടന്നിരുന്നില്ല.