Big B
Trending

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കും. പാർലമെൻറിന്റെ ബജറ്റ് സമ്മേളനം ഈ മാസം 28 മുതൽ ഫെബ്രുവരി അവസാനം വരെയായിരിക്കും നടക്കുക. കേന്ദ്ര ബജറ്റിനുള്ള ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി നടക്കുകയാണ്.


ബജറ്റ് രേഖകളുടെ അച്ചടി ആരംഭിച്ചാൽ കൗണ്ട്ഡൗൺ തുടങ്ങുകയായി. കോവിഡ് വ്യാപനത്തെ തുടർന്ന് സമ്പത്ത് വ്യവസ്ഥ മാന്ദ്യത്തിലായതിനാലും ധനക്കമ്മി 10.76 ലക്ഷം കോടിയായി ഉയർന്നതിനാലും ഈ വർഷത്തെ ബജറ്റിന് പ്രസക്തി ഏറെയാണ്. ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇതിനകം ബജറ്റുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചർച്ചകൾ നടത്തി കഴിഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്ന് കർശനമായ നിബന്ധനകളോടെയാകും ഇത്തവണത്തെ ബജറ്റ് സെക്ഷൻ. എന്നാൽ കർഷക പ്രതിഷേധം അവസാനിച്ചില്ലെങ്കിൽ അക്കാര്യം പാർലമെൻറിൽ ശക്തമായി ഉന്നയിക്കാനാണ് കോൺഗ്രസിൻറെ തീരുമാനം.

Related Articles

Back to top button