Startup
Trending

യൂണികോൺ പദവി കൈവരിച്ച് റൈസർപേ

സെക്വോയ ഇന്ത്യ നയിക്കുന്ന ഏറ്റവും പുതിയ ഫണ്ടിങ് റൗണ്ടിൽ 100 മില്യൺ ഡോളർ സമാഹരിച്ച് ഒരു ബില്യൺ ഡോളറിലധികം വിലമതിക്കുന്ന എക്സിക്യൂട്ടീവ് ക്ലബ്ബായ സ്റ്റാർട്ടപ്പുകളിൽ ചേർന്നിരിക്കുകയാണ് പെയ്മെൻറ് ഗേറ്റ്വേ റെയ്സർപേ. 2014 ൽ ആരംഭിച്ചതിനുശേഷം കഴിഞ്ഞവർഷത്തെ ധനസമാഹരണത്തിലെ 75 മില്യൺ ഡോളറുൾപ്പെടെ 206.5 മില്യൺ ഡോളറാണ് കമ്പനി സമാഹരിച്ചത്. നിലവിലെ നിക്ഷേപകരായ റിബിറ്റ് ക്യാപിറ്റൽ, ടൈഗർ ഗ്ലോബൽ, വൈ കോമ്പിനേറ്റർ, മാട്രി പാർട്ണർമാർ എന്നിവരും ഫണ്ടിങ് റൗണ്ടിൽ പങ്കെടുത്തു.

ഓൺലൈൻ പെയ്മെൻറ് ഗേറ്റ്വേ ബിൽഡക്സ്, ഫ്ലിപ്കാർട്ട് ഉടമസ്ഥതയിലുള്ള ഫോൺപേ, ഇൻസുർടെക്ക് സ്റ്റാർട്ടപ്പ് പോളിസി ബസാർ എന്നിവയ്ക്കുശേഷം യൂണികോൺ പദവി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ഫിൻടെക് സ്ഥാപനമാണ് റേസർപേ. ഇവയെല്ലാം 2018 തന്നെ യൂണികോൺ പദവി നേടിയിരുന്നു. പേറ്റിഎം 2014 തന്നെ യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ച രാജ്യത്തെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പാണ്. 16 ബില്ല്യണാണ് അതിൻറെ മൂല്യം.
1300 ലധികം ജീവനക്കാരുള്ള ബാംഗ്ലൂർ ആസ്ഥാനമായുള്ള റെയ്സർപേ, നീയോ ബാങ്കിംഗ് ബിസിനസായ റെയ്സർപേ എക്സിന്റേയും വായ്പ നൽകുന്ന ബിസിനസായ റെയ്സർ ക്യാപിറ്റലിന്റേയും വളർച്ചയ്ക്കായി ഫണ്ട് ഉപയോഗിക്കും. ഈ ധനസമാഹരണത്തിലൂടെ ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങാനും തങ്ങളുടെ ബിസിനസുകൾ വളർത്താനും കൂടുതൽ ലാഭം കൈവരിക്കാനും തങ്ങളുടെ ഉൽപ്പന്ന പോർട്ട്ഫോളിയോ വിശാലമാക്കാനും സാധിക്കുമെന്ന് റേയ്സർപേയുടെ ചീഫ് എക്സിക്യൂട്ടീവും സഹസ്ഥാപകനായ ഹർഷിൽ മാത്തൂർ പറഞ്ഞു.

Related Articles

Back to top button