
സർക്കാരിന്റെ മാസ്റ്റര്‍ ആപ്പായ ഉമാങില്‍ (Umang) ഇനി വോയിസ് സേവനങ്ങളും ലഭ്യമാക്കും. നൂറിലേറെ സർക്കാർ സേവനങ്ങളാണ് ആപ്പ് വഴി നടത്താനാകുക. ആപ്പില്‍ വോയിസ് കമാന്‍ഡ് ഉള്‍പ്പെടുത്താനുള്ള അവകാശം നല്‍കിയിരിക്കുന്നത് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്‍സ്ഫോര്‍ത് എഐ റിസേര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ്.

ഗൂഗിള്‍ അസിസ്റ്റന്റ്, ആപ്പിൾ സിറി, ആമസോണ്‍ അലക്സ തുടങ്ങിയ വോയിസ് അസിസ്റ്റന്റുകളെ പോലെയായിരിക്കുമിത് പ്രവര്‍ത്തിക്കുക. ഉമാങ് ആപ്പില്‍ ഇനി ചാറ്റും വോയിസ് കമാന്‍ഡും സാധ്യമാകും. തുടക്കത്തല് ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രമായിരിക്കും വോയിസ് കമാന്‍ഡ് പ്രവര്‍ത്തിക്കുക. ഈ രണ്ടു ഭാഷകളില്‍ നന്നായി പ്രവര്‍ത്തിക്കുമെങ്കില്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും താമസിയാതെ വോയിസ് കമാന്‍ഡ് ലഭ്യമാക്കും. കൂടാതെ എല്ലാ സർക്കാർ സേവനങ്ങളും ഇങ്ങനെ ലഭ്യമാക്കാനുള്ള ശ്രമവും നടത്തിയേക്കും.