Big B
Trending

സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയിൽ ഇനി ഉദയ്ശങ്കർ ഉണ്ടാകില്ല

ഉദയ്ശങ്കർ വാൾട്ട് ഡിസ്നി എപിഎസി, സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യ ചെയർമാൻ സ്ഥാനമൊഴിയുന്നതായി ഡിസ്നിയുടെ ഡയറക്ടർ ടു കൺസ്യൂമർ ആൻഡ് ഇൻറർനാഷണൽ സെഗ്മെന്റ് ചെയർപേഴ്സൺ റെബേക്ക കാമ്പ്ബെൽ അറിയിച്ചു. 2020 ഡിസംബർ 31വരെ അദ്ദേഹം കമ്പനിയിൽ പ്രവർത്തിക്കും.

അടുത്ത മൂന്ന് മാസങ്ങളിൽ ശങ്കർ കാമ്പ്ബെല്ലുമായി ചേർന്ന് തൻറെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തും. തങ്ങളുടെ എപിഎസി ബിസിനസ്സിനോടുള്ള ഉദയുടെ സമർപ്പണത്തിനും നേതൃത്വത്തിനും നന്ദി പറയുന്നുവെന്നും ഡിസ്നി+ മേഖലയിലുടനീളം വിജയകരമായി മുന്നേറാനും ലോകത്തെ ചലനാത്മകവും അവിശ്വസനീയമാംവിധവും തന്ത്രപരവുമായ ഈ മേഖലയിൽ ഡിസ്നി കമ്പനിയെ മുൻനിരയിലെത്തിക്കാൻ അദ്ദേഹം ഏറെ സഹായിച്ചുവെന്നും കാമ്പ്ബെൽ പറഞ്ഞു. തങ്ങളുടെ സ്ട്രീമിങ് ബിസിനസ്സുകൾക്കായി ഒരു പാത തുറന്നുകൊണ്ടുവരുന്നതിനും ശക്തമായ എപിഎസി ടീമിനെ ഒരുമിച്ചു കൊണ്ടുവരുന്നതിനും ശങ്കർ നടത്തിയ വൈദഗ്ധ്യവും നേതൃത്വവും വിലമതിക്കാനാവാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു.
2019 ഫെബ്രുവരി മുതൽ ദി വാൾട്ട് ഡിസ്നി കമ്പനി എപിഎസി ചീഫ്, സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫോക്സ് ഫോർ ഏഷ്യയുടെ പ്രസിഡൻറും സ്റ്റാർ ഇന്ത്യയുടെ ചെയർമാൻ സിഇഒയുമായിരുന്നു. 2000ത്തിൽ ഹിന്ദി ചാനലായ ആജ് തക്, 2003 ൽ ഹെഡ്‌ലൈൻസ് ടുഡേ എന്ന ഇംഗ്ലീഷ് വാർത്താചാനൽ എന്നിവ ആരംഭിക്കുവാനും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ശങ്കർ മറ്റൊരു സംരംഭം ശ്രമം തുടങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകളുണ്ട്. എന്നാൽ അതിൻറെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Back to top button