Auto
Trending

ഊബര്‍ ഗ്രീന്‍ ഇന്ത്യയിലേക്കും എത്തുന്നു

മുന്‍നിര ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വീസായ ഊബറിന്റെ ഇലക്ട്രിക് വാഹന സേവനമായ ഊബര്‍ ഗ്രീന്‍ ഇന്ത്യയില്‍ ആരംഭിക്കുന്നു. നിലവില്‍ 15 രാജ്യങ്ങളിലായി 100 നഗരങ്ങളിലാണ് ഊബര്‍ ഗ്രീന്‍ സര്‍വീസ് നടത്തുന്നത്. ജൂണ്‍ മാസത്തോടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും പ്രാഥമിക ഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്.2040-ഓടെ പൂര്‍ണമായും ഇലക്ട്രിക് ആവാന്‍ ലക്ഷ്യമിട്ടാണ് ഊബര്‍ ഗ്രീന്‍ സര്‍വീസുകള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍ക്ക് ഊബര്‍ ബുക്കുചെയ്യുമ്പോള്‍ വൈദ്യുതവാഹനം തിരഞ്ഞെടുക്കാം. ആദ്യഘട്ടത്തില്‍ 25,000 കാറുകളും 10,000 ഇരുചക്രവാഹനങ്ങളുമാണ് ഭാഗമാകുന്നത്. പിന്നീട് നാലു നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും. ഊബര്‍ ഗ്രീന്‍ സേവനം 2021-ലാണ് ആഗോളതലത്തില്‍ തുടങ്ങിയത്. അതേസമയം, ഊബര്‍ ഗ്രീനിന് അവരുടെ സാധാരണ കാറുകളെക്കാള്‍ നിരക്ക് കൂടുതലായിരിക്കും.

Related Articles

Back to top button