
റൈറ്റ് ഹെയ്ലിങ് ആപ്ലിക്കേഷനായ ഊബർ മാസ്ക്ക് വെരിഫിക്കേഷൻ ഫീച്ചർ എന്നറിയപ്പെടുന്ന ഒരു പുത്തൻ സുരക്ഷാ നയം ഇന്ത്യയിൽ അവതരിപ്പിച്ചു. മുൻപത്തെ ഒരു യാത്രയിൽ മാസ്ക് ധരിക്കാത്തതിന് ടാഗ് ചെയ്ത, ഉബറിൽ സവാരി ബുക്ക് ചെയ്യുന്ന റൈഡർമാരോട് മാസ്ക് ധരിച്ചതായി കാണിക്കുന്ന ഒരു സെൽഫി എടുക്കാനും അവരുടെ അടുത്ത യാത്ര ബുക്ക് ചെയ്യാനും ഈ പുത്തൻ ഫീച്ചർ അഭ്യർത്ഥിക്കുന്നു. പ്ലാറ്റ്ഫോമിലേക്ക് മടങ്ങിയെത്തുന്ന റൈഡർമാരെയാണ് ഈ ഫീച്ചർ ലക്ഷ്യമിടുന്നതെന്ന് ഉറപ്പുവരുത്താൻ തങ്ങൾ തീർച്ചയായും ശ്രമിക്കുമെന്ന് ഊബറിന്റെ പ്രൊഡക്ട് മാനേജ്മെൻറ് സീനിയർ ഡയറക്ടർ സച്ചിൻ കൻസാൽ പറഞ്ഞു.

ഈ മാസ്ക് വെരിഫിക്കേഷൻ ഫീച്ചർ ഇക്കഴിഞ്ഞ സെപ്റ്റംബർ അവസാനത്തോടെ കമ്പനി യുഎസിലും കാനഡയിലും അവതരിപ്പിച്ചിരുന്നു. 2020മെയ് മാസത്തിൽ ഊബർ ഡ്രൈവർമാർക്കായി ഈ മാസ്ക് വെരിഫിക്കേഷൻ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ആരംഭംമുതൽ ഇതുവരെ ഇന്ത്യയിലുടനീളം 17.44 ദശലക്ഷത്തിലധികം പരിശോധനകൾ നടന്നിട്ടുണ്ട്. ഇതിനുപുറമേ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗോ ഓൺലൈൻ ചെക്ക് ലിസ്റ്റ്, റൈഡർമാർക്കുള്ള നിർബന്ധിത മാസ്ക് നയം, കോവിഡ് 19 അനുബന്ധ സുരക്ഷാ പ്രോട്ടോകോളുകളുയി ബന്ധപ്പെട്ട ഡ്രൈവർമാർക്കുള്ള നിർബന്ധിത വിദ്യാഭ്യാസം തുടങ്ങിയവ പോലുള്ള സമഗ്ര സുരക്ഷാ നടപടികൾ ഊബർ സ്വീകരിച്ചിരുന്നു.