Tech
Trending

ജിമെയിലിൽ ഇനി കോളും ചെയ്യാം

ഇമെയിലുകൾ അയക്കാൻ നാം ഉപയോഗിക്കുന്ന ഗൂഗിളിന്റെ സേവനമാണ് ജിമെയിൽ. ഏറെക്കുറെ എല്ലാവർക്കും ഇന്ന് ജിമെയിൽ അക്കൗണ്ടുണ്ട്.ഗൂഗിൾ പുതുതായി ചേർത്തിരിക്കുന്ന അപ്‌ഡേറ്റ് വഴി ജിമെയിലിൽ തന്നെ ഇനി കോളും ചെയ്യാം.ജിമെയിൽ ആപ്പിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ആപ്പിനുള്ളിൽ നിന്ന് തന്നെ ഓഡിയോ, വീഡിയോ കോളുകൾ ചെയ്യാൻ ഇപ്പോൾ ഉപയോക്താക്കൾക്ക് സാധിക്കും. ചാറ്റ് ടാബിന് കീഴിൽ ഓഡിയോ, വീഡിയോ കോൾ ഓപ്ഷനുകൾ ഒരുക്കിയിരിക്കുന്നത്. ഈ സംവിധാനം ഉപയോഗിച്ച് ഒരു ജിമെയിൽ ഉപഭോക്താവിന് മറ്റൊരു ജിമെയിൽ ഉപഭോക്താവിനോട് സംസാരിക്കാം. എന്നാൽ ഗൂഗിൾ ഇതുവരെ ജിമെയിലിൽ ഗ്രൂപ്പ് കോളുകൾ അനുവദിച്ചിട്ടില്ല.ഓഡിയോ, വീഡിയോ കോളുകൾ മൊബൈൽ ഡിവൈസുകൾക്ക് മാത്രമാണ് ഒരുക്കിയിരിക്കുന്നത്. അതായത് ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഓഎസ് ഡിവൈസുകയിലെ ജിമെയിൽ ആപ്പിൽ നിന്ന് മാത്രമേ ഉപയോക്താക്കൾക്ക് കോളുകൾ ചെയ്യാൻ കഴിയൂ. ഡെസ്ക്ടോപ്പ്/ലാപ്ടോപ്പിൽ നിന്നും സാധിക്കില്ല. വാട്ട്‌സ്ആപ്പ്, ഗൂഗിൾ ഡ്യുവോ കോളുകൾക്ക് സമാനമായി, ജിമെയിൽ കോളുകൾ ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് തന്നെ ശക്തമായ ഒരു ഇന്റർനെറ്റ് ഈ സംവിധാനം പ്രവർത്തിപ്പിക്കാൻ ആവശ്യമാണ്.

ഓഡിയോ/വീഡിയോ കോളുകൾ എങ്ങനെ ചെയ്യാം?

നിങ്ങളുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഓഎസ് ഡിവൈസിലെ ജിമെയിൽ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് നിങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

തുടർന്ന് ജിമെയിൽ തുറന്ന് ചാറ്റ് ടാബിൽ ടാപ്പ് ചെയ്യുക. ഗൂഗിൾ വർക്ക്സ്പേസ് ഉപയോക്താക്കൾക്ക്, ഇത് ഡിഫോൾട്ടായി പ്രവർത്തനക്ഷമമാണ്.

ചാറ്റ്സ് വിഭാഗത്തിന് കീഴിൽ, ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ചാറ്റുകളും നിങ്ങൾക്ക് കാണാം. നിങ്ങൾക്ക് സംസാരിക്കേണ്ട വ്യക്തിയുടെ ചാറ്റിൽ ടാപ്പ് ചെയ്യുക.

ചാറ്റ് ബോക്‌സിന്റെ ഒരു മൂലയിൽ ക്രമീകരിച്ചിരിക്കുന്ന ഓഡിയോ, വീഡിയോ കോളുകൾ ചെയ്യാൻ ഫോണിലോ വീഡിയോ ഐക്കണുകളിലോ ടാപ്പ് ചെയ്യാം.

സാധാരണ ഫോൺ കോളുകൾക്ക് സമാനമായ ഒരു ഫ്ലോട്ടിംഗ് കോൾ അറിയിപ്പ് നിങ്ങൾ കാണാൻ സാധിക്കും. മിസ്‌ഡ് കോളുകൾക്കും അലേർട്ടുകൾക്കുമുള്ള അറിയിപ്പുകളും ജിമെയിൽ പ്രദർശിപ്പിക്കും.

Related Articles

Back to top button