Big B
Trending

ആകാശിനെ ബൈജൂസ് ഏറ്റെടുത്തു

രാജ്യത്തെ മുൻനിര എജ്യൂക്കേഷൻ ടെക്നോളജി സ്റ്റാർട്ട്അപ്പായ ബൈജൂസ് രാജ്യത്തെ ഏറ്റവും വലിയ എൻട്രൻസ് പരിശീലന സ്ഥാപനങ്ങളിലൊന്നായ ആകാശ് എജ്യൂക്കേഷണൽ സർവീസസിനെ ഏറ്റെടുത്തു. ബൈജൂസ് നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്. ഇടപാട് എത്ര തുകയുടേതാണെന്ന് ഇരു കമ്പനികളും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 100 കോടി ഡോളർ (7,300 കോടി രൂപ)ന്റേതാണ് ഇടപാട് എന്നാണ് സൂചന.


ഇടപാട് പൂർത്തിയാകുന്നതോടെ, ആകാശിന്റെ സ്ഥാപകരും നിക്ഷേപകരായ ബ്ലാക്സ്റ്റോണും ബൈജൂസിന്റെ ഓഹരിയുടമകളായി മാറും.വിദ്യാഭ്യാസ പരിശീലനത്തിൽ ഓൺലൈൻ-ഓഫ്ലൈൻ മോഡൽ ശക്തിപ്പെടുത്താൻ ഇടപാട് വഴിവയ്ക്കും. എൻട്രൻസ് പരിശീലന രംഗത്ത് 33 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ആകാശിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 215 പരിശീലന കേന്ദ്രങ്ങളുണ്ട്. 2019-ൽ ബ്ലാക്സ്റ്റോൺ ആകാശിൽ മൂലധന നിക്ഷേപം നടത്തിയത് 50 കോടി ഡോളർ മൂല്യത്തിലാണ്. രണ്ട് വർഷം കൊണ്ട് മൂല്യം ഇരട്ടിയായി.ഇതുവരെ 200 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ്ങാണ് ബൈജൂസ് നേടിയിട്ടുള്ളത്. 60-70 കോടി ഡോളർ കൂടി സമാഹരിക്കാനുള്ള ഒരുക്കത്തിലാണ്.ഫെയ്സ്ബുക്കിന്റെ സ്ഥാപകൻ മാർക്ക് സുക്കർബെർഗും ഭാര്യ ചാൻ സുക്കർബെർഗും ചേർന്നുനടത്തുന്ന നിക്ഷേപക സംരംഭം, സെക്വയ, ടൈഗർ ഗ്ലോബൽ, മേരി മീക്കർ, യൂരീ മിൽനർ, ടെൻസെന്റ് തുടങ്ങിയ ആഗോള നിക്ഷേപകർ പലരും ബൈജൂസിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.

Related Articles

Back to top button