Auto
Trending

സർക്കാർ, പൊതുമേഖലാ ജീവനക്കാർക്കായി പുത്തൻ ഓഫറുകൾ അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി

സർക്കാർ ജീവനക്കാരെ ലക്ഷ്യംവച്ചുള്ള പുത്തൻ ഓഫറുകൾ അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചു. ഈ ഓഫറുകൾക്ക് കീഴിൽ കമ്പനി അവരുടെ വാഹനങ്ങൾക്കുമേൽ 11000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ നൽകും. അവധിക്കാല യാത്ര ഇളവ്(എൽ ടി സി) ക്യാഷ് വൗച്ചർ ധനമന്ത്രി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കമ്പനി നൽകുന്ന ഇളവ് ഈ പദ്ധതി യുടെ ഉപയോഗം വർദ്ധിപ്പിക്കും.സർക്കാർ, പൊതുമേഖലാ ജീവനക്കാർക്കായിരിക്കും ഈ ഓഫറുകൾ ബാധകമാവുക.

മാരുതി സുസുക്കിയിൽനിന്ന് പുതിയ വാഹനങ്ങൾ വാങ്ങുന്ന ജീവനക്കാർക്കും പോലീസ്, അർധസൈനികർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും കേന്ദ്ര-സംസ്ഥാന വകുപ്പുകൾക്കും ആയിരിക്കും ഈ പ്രത്യേക ഓഫറുകൾ ലഭിക്കുക. ഡിസ്കൗണ്ടുകൾ ഓരോ മോഡലുകൾക്കും വ്യത്യസ്തമായിരിക്കും. മൊത്തത്തിൽ, 2021 മാർച്ച് 31നകം അഡീഷണൽ കൺസപ്ഷൻ ഡിമാൻഡ് 28 ആയിരം കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓൾട്ടോ, സെലേറിയോ, ഇക്കോ, സ്വിഫ്റ്റ്, ഡിസയർ, ഇഗ്നിസ്, ബലേനോ, എസ് അരീന തുടങ്ങിയ യാത്രാ വാഹനങ്ങൾക്ക് ഓഫറുക്കുമേലാണ് ഓഫറുകൾ ലഭിക്കുക. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഉപഭോക്തൃ ചെലവുകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ധീരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും 10 ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർ മാരുതി സുസുക്കിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളാണെന്നും അവർക്കായി തങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പാക്കേജ് എൽടിസി ക്യാഷ് ബാക്ക് ആനുകൂല്യം അവർക്ക് നൽകുന്നതിനൊപ്പം അവരുടെ പ്രിയപ്പെട്ട കാറുകൾ വീട്ടിലേക്ക് കൊണ്ടുപോകാനും സഹായിക്കുന്നുവെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

Related Articles

Back to top button