Startup
Trending

വേദാന്തു സഹസ്ഥാപകൻ എഡ്ടെക് പ്ലാറ്റ്ഫോം യുഏബിൾ ആരംഭിച്ചു

ഓൺലൈൻ ട്യൂട്ടോറിംഗ് പ്ലാറ്റ്ഫോം വേദാന്തത്തിന്റേയും ലക്ഷ്യയുടേയും സഹസ്ഥാപകൻ സൗരഭ് സക്സേന കുട്ടികൾക്കായി ലൈഫ് സ്കിൽ ഡെവലപ്മെൻറ് ഓൺലൈൻ പ്ലാറ്റ്ഫോമായ യുഏബിൾ സ്ഥാപിച്ചു.6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികളെ കേന്ദ്രീകരിച്ചാവും ഇത് പ്രവർത്തിക്കുക. കുട്ടികളിലെ ക്രിയേറ്റീവ് ഇൻറലിജൻസ് പരിപോഷിപ്പിക്കുവാനും കളികളിലൂടെയുള്ള പഠനത്തിലൂടെ കഴിവുകൾ വികസിപ്പിക്കുവാനും ഇത് ലക്ഷ്യമിടുന്നു. അടുത്ത ആഴ്ച ഇത് ഔദ്യോഗികമായി ആരംഭിക്കും. എന്നിരുന്നാലും ഇതിന്റെ ബീറ്റാ പതിപ്പ് ഫെബ്രുവരി മുതൽ ലഭ്യമാണ്.
മിക്ക എഡ്ടെക്ക് സ്റ്റാർട്ടപ്പുകളും പ്രധാനമായും വിദ്യാർത്ഥികളുടെ സ്കൂൾ പാഠ്യപദ്ധതിയിലും കോളേജ് വിദ്യാർത്ഥികൾക്കുള്ള പ്രവേശനപരീക്ഷ തയ്യാറെടുപ്പുകളിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എന്നാൽ യുഏബിൾ ഇവയിൽ നിന്നും വ്യത്യസ്തമായി സ്കൂൾ പാഠ്യപദ്ധതിയുടെ കോംപ്ലിമെന്റായിട്ടാണെത്തുന്നത്. കൊറോണാ വൈറസ് ബാധ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ക്ലാസ് റൂം പഠനത്തെയും ബാധിച്ചതിനെ തുടർന്ന് ഇന്ത്യയിലെ എഡ്ടെക് മേഖല ഈ വർഷം മറ്റു മിക്ക സ്റ്റാർട്ടപ്പുകളെയും പിന്നിലാക്കിയിരുന്നു.

ഏകദേശം എട്ട് വർഷത്തോളം തൽസമയ ട്യൂട്ടോറിംഗ് സ്റ്റാർട്ടപ്പിനൊപ്പം വിജയകരമായി പ്രവർത്തിച്ചതിനു ശേഷം 2018 സക്സേന വേദന്തിൽ നിന്ന് പടിയിറങ്ങി. ക്ലാസ് റൂമിനപ്പുറത്ത് കളികളിലൂടെയുള്ള പഠന സംവിധാനം കെട്ടിപ്പടുക്കാൻ താനാഗ്രഹിച്ചുവെന്നും കുട്ടികൾക്ക് അവരുടെ ബുദ്ധി, സർഗ്ഗാത്മകത എന്നിവ പരിപോഷിപ്പിക്കാൻ കഴിയുമെന്നും അത് സ്കൂൾ വിദ്യാഭ്യാസത്തിന്റെ പൂരകമാണെന്നും സക്സേന ഒരഭിമുഖത്തിൽ പറഞ്ഞു.
2019 ജൂണിൽ യുഏബിൾ, വർച്വൽ ക്യാപിറ്റൽ സ്ഥാപനമായ 3one4 ക്യാപിറ്റലിൽ നിന്ന് ധനസഹായവും പൈപ്പ് ലൈബ്സിന്റെ സിഇഒ അമിത് റാവു ഉൾപ്പെടെയുള്ള ഏഞ്ചൽ നിക്ഷേപകരുടെ ഒരു ക്ലച്ചും സസ്വരൂപിച്ചിരുന്നു. നിലവിലിതിന് 25000 സൈൻ അപ്പുകളുണ്ട്. വർഷാവസാനത്തോടെ ഈ ഉപഭോക്തൃ അടിത്തറയെ ഒരു ലക്ഷമായുയർത്താനാണ് സക്സേന പദ്ധതിയിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button