Tech
Trending

ആന്‍ഡ്രോയിഡില്‍ ട്വിറ്റര്‍ ബ്ലൂ ഉപയോഗിക്കുന്നവര്‍ക്ക് ഇനി നാവിഗേഷന്‍ ബാര്‍ കസ്റ്റമൈസ് ചെയ്യാം

ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്ഷന്‍ സേവനമായ ട്വിറ്റര്‍ ബ്ലൂ വിന്റെ ഭാഗമാവുന്ന ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ആപ്പിലെ നാവിഗേഷന്‍ ബാര്‍ താല്‍പര്യമനുസരിച്ച് കസ്റ്റമൈസ് ചെയ്യാം.ഇതുവഴി ഉപഭോക്താക്കള്‍ക്ക് ‘സ്‌പേസസ്’ ഐക്കണ്‍ ഒഴിവാക്കാനും മറ്റ് ടാബുകള്‍ ആവശ്യാനുസരണം ക്രമീകരിക്കാനും സാധിക്കും.നേരത്തെ ഈ ഫീച്ചര്‍ ആപ്പിളിന്റെ ഐഒഎസ് ഉപകരണങ്ങളില്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ.’ ആന്‍ഡ്രോയിഡ്, ഇത് നിനക്ക് വേണ്ടിയാണ്, കസ്റ്റം നാവിഗേഷന്‍ ഇപ്പോള്‍ ലഭ്യമാണ്.’ എന്നാണ് ഈ പുതിയ ഫീച്ചര്‍ പുറത്തിറക്കിക്കൊണ്ട് ട്വിറ്റര്‍ പോസ്റ്റ് ചെയ്തത്.യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലുള്ളവര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭിക്കുകയുള്ളൂ.സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ടാബുകളുടെ എണ്ണം രണ്ട് വരെയായി കുറയ്ക്കാനോ അല്ലെങ്കില്‍ എല്ലാ അഞ്ച് ടാബുകളും പ്രദര്‍ശിപ്പിക്കാനോ സാധിക്കും. ട്വിറ്റര്‍ ബ്ലൂ വിന്റെ ഭാഗമാവുന്നവര്‍ക്ക് ബുക്ക്മാര്‍ക്ക് ഫോള്‍ഡറുകള്‍, അണ്‍ഡു ട്വീറ്റ്, റീഡര്‍ മോഡ് ഉള്‍പ്പടെയുള്ള അധിക സൗകര്യങ്ങള്‍ ലഭ്യമാണ്. ട്വിറ്റര്‍ ഐക്കണ്‍ ഇഷ്ടാനുസരണം മാറ്റാന്‍ സാധിക്കുന്ന കസ്റ്റമൈസബിള്‍ ആപ്പ് ഐക്കണ്‍ ഫീച്ചറും ഇവര്‍ക്ക് ലഭിക്കും.കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയിലും കാനഡയിലുമാണ് ഈ സൗകര്യം ആദ്യമായി അവതരിപ്പിച്ചത്.

Related Articles

Back to top button