Big B
Trending

ട്വിറ്ററിൽ 10 ലക്ഷം ഫോളോവേഴ്സുമായി ആർബിഐ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്യുന്നത് 10 ലക്ഷം പേർ. ഇതോടെ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്ഥാപനമായി മാറിയിരിക്കുകയാണ് ആർബിഐ.


യുഎസ് ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നിവയുൾപ്പെടെ ലോകത്തെ പ്രധാനപ്പെട്ട വിവിധ ബാങ്കുകളെ പിന്തള്ളിയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ലോകത്തെ പ്രധാനപ്പെട്ട സെൻട്രൽ ബാങ്കുകളിലൊന്നായ യുഎസ് ഫെഡറൽ റിസർവിന് 6.77 ലക്ഷം ഫോളോവേഴ്സും യൂറോപ്യൻ സെൻട്രൽ ബാങ്കിന് 5.91ലക്ഷം ഫോളോവേഴ്സുമാണ് ട്വിറ്ററിലുള്ളത്. ഈ മികച്ച നേട്ടത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് സന്തോഷം പങ്കുവെച്ചു.

Related Articles

Back to top button