
വെര്‍ട്ടിക്കിലായ ഹ്രസ്വ വീഡിയോകള്‍ ഉള്‍പ്പെടുത്തിയ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകളുടെ നിരയിലേക്ക് ട്വിറ്ററും എത്തുന്നു.സെപ്റ്റംബര്‍ 29 ന് പങ്കുവെച്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് ട്വിറ്റര്‍ പുതിയ സംവിധാനം പരിചയപ്പെടുത്തിയത്. ചില സ്‌ക്രീന്‍ഷോട്ടുകളും ഇതിനൊപ്പമുണ്ട്.ട്വിറ്ററിന്റെ ഐഓഎസ് ആപ്പില്‍ സ്‌ക്രീന്‍ മുഴുവനായി കാണുന്ന വീഡിയോകള്‍ ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു.ഇന്‍സ്റ്റാഗ്രാം റീല്‍സിനും ടിക് ടോക്കിനും സമാനമാണിത്. ട്വിറ്റര്‍ ഫീഡില്‍ കാണുന്ന വീഡിയോകളില്‍ ഏതെങ്കിലും തുറന്നാല്‍ പിന്നീടുള്ള വീഡിയോകള്‍ മുകളിലേക്ക് സൈ്വപ്പ് ചെയ്ത് കാണാം. തിരിച്ച് ഫീഡിലേക്ക് പോവാന്‍ ബാക്ക് ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതി.ട്വീറ്റുകളുടെ ഭാഗമായി തന്നെയാണ് ഈ വീഡിയോകളും പങ്കുവെക്കപ്പെടുക. വീഡിയോ പ്ലേ ചെയ്ത സ്‌ക്രീനില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോയ്‌ക്കൊപ്പമുള്ള ട്വീറ്റ് എന്താണെന്ന് കാണാനാവും. ഈ വീഡിയോകള്‍ ലൈക്ക് ചെയ്യാനും റിപ്ലൈ ചെയ്യാനും റീ ട്വീറ്റ് ചെയ്യാനും സാധിക്കും. കൂടാതെ ട്വിറ്ററിന്റെ എക്‌സ്‌പ്ലോര്‍ സെക്ഷനിലും വീഡിയോ ഉള്ളടക്കങ്ങള്‍ കാണാനാവും. ട്വീറ്റുകള്‍ക്കും ട്രെന്‍ഡുകള്‍ക്കും ഒപ്പമായിരിക്കും ഇത്. വീഡിയോ എത്ര പേർ കണ്ടു എന്ന കണക്കും ഈ വീഡിയോകള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കാനാവും.