Tech
Trending

ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കും ഇനി പണമുണ്ടാക്കാം

2023-ഓടെ 31.5 കോടി ഉപയോക്താക്കളെയെങ്കിലും നേടാനും വാർഷിക വരുമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സൂപ്പർ ഫോളോസ്, പ്രത്യേക താൽപര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പുകൾ എന്നിങ്ങനെ രണ്ട് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ട്വിറ്റർ.പേട്രൺ പോലുള്ള മറ്റ് ചില സോഷ്യൽ മീഡിയാ സേവനങ്ങളിൽ നേരത്തെ തന്നെ ഉപയോഗത്തിലുള്ള സംവിധാനങ്ങളാണിത്.


ചില സവിശേഷ ഉള്ളടക്കങ്ങൾക്ക് ഫോളോവർമാരിൽനിന്നും നിശ്ചിത തുക ഈടാക്കാൻ ട്വിറ്റർ ഉപയോക്താക്കളെ അനുവദിക്കുന്ന സൗകര്യമാണ് സൂപ്പർ ഫോളോസ്.ഇതിലൂടെ സ്ഥിരം ട്വീറ്റുകൾക്ക് പുറമെ ചില എക്സ്ലൂസീവ് ഉള്ളടക്കങ്ങളുള്ള ട്വീറ്റുകൾ കാണുന്നതിന് ഫോളോവർമാരിൽനിന്ന് തുകയീടാക്കാൻ ട്വിറ്റർ ഉപയോക്താക്കൾക്ക് സാധിക്കും.ഈ സബ്സ്ക്രിപ്ഷൻ തുകയിൽനിന്ന് ഒരു ഭാഗം ട്വിറ്റർ എടുക്കും.അതേസമയം ഈ സൗകര്യവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾക്ക് സമാനമായ സൗകര്യമാണിത് ട്വിറ്റർ അവതരിപ്പിക്കുന്ന മറ്റൊരു പുത്തൻ ഫീച്ചറായ പ്രത്യേക താൽപര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പുകൾ.ഇതിലൂടെ ഉപയോക്താക്കൾക്ക് പ്രത്യേക താൽപര്യങ്ങൾക്കനുസരിച്ച് ഗ്രൂപ്പുകളുണ്ടാക്കാനും അതിൽ അംഗമാവാനും സാധിക്കും.അനലിസ്റ്റുകൾക്കും, നിക്ഷേപകർക്കും വേണ്ടി നടത്തിയ ഒരു പ്രസന്റേഷനിലാണ് ഈ ഫീച്ചറുകൾ ട്വിറ്റർ പരിചയപ്പെടുത്തിയത്.

Related Articles

Back to top button