
തന്റ ആദ്യത്തെ ട്വീറ്റ് ലേലത്തില്‍ വച്ചിരിക്കുകയാണ് ട്വിറ്റര്‍ മേധാവി ജാക് ഡോര്‍സെ. just setting up my twttr എന്നതായിരുന്നു അദ്ദേഹത്തിൻറെ ആദ്യ ട്വീറ്റ്.നോണ്‍-ഫങ്ഗിബിൾ ടോക്കണുകൾ(എൻഎഫ്ടി) എന്ന വിഭാഗത്തിലാണ് ഇത് ലേലം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ട്വിറ്റർ മേധാവി തൻറെ അക്കൗണ്ടിൽനിന്നും 2006ല്‍ നടത്തിയ ഈ ട്വീറ്റിന് മിനിറ്റുകള്‍ക്കുളളില്‍ 88,888.88 ഡോളര്‍ വരെ വില കയറിയെന്ന് റിപ്പോര്‍ട്ടുകൾ.

എന്‍എഫ്ടികള്‍ ഡിജിറ്റല്‍ ഒപ്പുകളായാണ് അറിയപ്പെടുന്നത്. ആരാണ് ഫോട്ടോകളുടെയും മറ്റും ഉടമ എന്നു ഇതിലൂടെ സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ഡോര്‍സെയുടെ 15 വര്‍ഷം മുൻപുള്ള ഈ ട്വീറ്റാണ് ലോകത്തെ ഏറ്റവും പ്രശസ്തമായ ട്വീറ്റുകളിലൊന്നായി അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള ഒരു കോപ്പിയേ ഉണ്ടാകൂ എന്നതാണ് ഇത് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ അതിലേക്ക് ആകർഷിക്കുന്നത്.