Tech
Trending

കേന്ദ്രസർക്കാർ ആവശ്യപ്പെട്ട 97 ശതമാനം അക്കൗണ്ടുകളും മരവിപ്പിച്ച് ട്വിറ്റർ

കേന്ദ്രസർക്കാർ ആവശ്യപ്പെട്ട 97 ശതമാനം അക്കൗണ്ടുകളും ട്വിറ്റർ മരവിപ്പിച്ചു. 1,398 അക്കൗണ്ടുകളാണ് ട്വിറ്റർ ഇതുവരെ മരവിപ്പിച്ചത്. ബാക്കി അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടികൾ ട്വിറ്റർ ആരംഭിച്ചതായാണ് വിവരം. 1,435 അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നായിരുന്നു കേന്ദ്രസർക്കാർ ട്വിറ്ററിനോടാവശ്യപ്പെട്ടത്.


ട്വിറ്റർ കേന്ദ്രസർക്കാറിനോട് വഴങ്ങുന്നുവെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മോദി കർഷകരുടെ വംശഹത്യ ആസൂത്രണം ചെയ്യുന്നുവെന്ന ഹാഷ് ടാഗിലൂടെ ട്വീറ്റ് ചെയ്തിരുന്ന 257 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നും ട്വിറ്ററിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിൽ 220 അക്കൗണ്ടുകൾ മരവിപ്പിച്ചതായി ട്വിറ്റർ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്രസർക്കാറും ട്വിറ്ററും തമ്മിലുള്ള ആശയവിനിമയങ്ങൾ കൂടുതൽ ദൃഢമാക്കാൻ ട്വിറ്ററിന്റെ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥതലത്തിൽ മാറ്റമുണ്ടാകുമെന്നും ട്വിറ്റർ കേന്ദ്രസർക്കാരിനെ അറിയിച്ചു. കേന്ദ്ര ഐടി സെക്രട്ടറിയുമായി ട്വിറ്റർ ഗ്ലോബൽ പബ്ലിക് പോളിസി വൈസ് പ്രസിഡണ്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Back to top button