Tech
Trending

ട്വിറ്റര്‍ എഡിറ്റ് ബട്ടന്‍ പരീക്ഷിക്കുന്നു

ട്വിറ്റര്‍ ഉപഭോക്താക്കള്‍ ഏറെ കാലമായി ആവശ്യമാണ് ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം. ഇപ്പോഴിതാ അതിനുള്ള സൗകര്യം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ട്വിറ്റര്‍.ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള എഡിറ്റ് ബട്ടന്‍ തങ്ങള്‍ പരീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി.പോസ്റ്റ് ചെയ്ത് 30 മിനിറ്റിനുള്ളില്‍ കുറച്ച് തവണ ട്വീറ്റ് എഡിറ്റ് ചെയ്യാന്‍ സാധിക്കും. എഡിറ്റ് ചെയ്ത ട്വീറ്റുകള്‍ക്കൊപ്പം ഒരു ഐക്കണും, സമയവും,എഡിറ്റി ഹിസ്റ്ററിയിലേക്കുള്ള ലിങ്കും ഉണ്ടാവും. നിലവില്‍ പരീക്ഷണത്തിലിരിക്കുന്ന ഫീച്ചര്‍ താമസിയാതെ ആദ്യ ഘട്ടമെന്നോണം ട്വിറ്റര്‍ ബ്ലൂ വരിക്കാര്‍ക്ക് ലഭ്യമാക്കും. ട്വിറ്റര്‍ ബ്ലൂ സൗകര്യം നിലവില്‍ യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ് എന്നിവിടങ്ങളിലാണ് ലഭിക്കുക. ഇതില്‍ ഒരിടത്ത് മാത്രമേ ആദ്യം എഡിറ്റ് ബട്ടന്‍ പരീക്ഷിക്കുകയുള്ളൂ.

Related Articles

Back to top button