Big B
Trending

ഇന്ത്യന്‍ വിപണികളിലേക്ക് വിദേശനിക്ഷേപം ഒഴുകുന്നു

ഇന്ത്യന്‍ മൂലധന വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തില്‍ വന്‍ വര്‍ധന. പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍(പി- നോട്ട്) വഴി 1.02 ലക്ഷം കോടി രൂപയുടെ വിദേശനിക്ഷേപം ഇന്ത്യയിലെത്തിയതായി ജൂലൈ അവസാനം വരെയുള്ള കണക്കുകളില്‍നിന്നു വ്യക്തമാണ്. 40 മാസത്തിനുള്ളിലെ ഏറ്റവും മികച്ച പ്രകടനമാണിത്.തുടര്‍ച്ചയായി നാലാം മാസമാണ് പി- നോട്ട് നിക്ഷേപങ്ങളില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. വിപണി റെഗുലേറ്ററായ സെബിയുടെ കണക്കുകള്‍ പ്രകാരം ജൂലൈ അവസാനം വരെ പി- നോട്ടുകള്‍ വഴി ഓഹരി, ഡെബ്റ്റ്, ഹൈബ്രിഡ് വിഭാഗങ്ങളില്‍ 1,01,798 രൂപയുടെ നിക്ഷേപമെത്തിയിട്ടുണ്ട്. ഈ വര്‍ഷം ജൂണില്‍ പി- നോട്ടുകള്‍ വഴി നടന്നത് 92,261 കോടിയുടെ നിക്ഷേപമായിരുന്നു. മേയില്‍ പി- നോട്ടുകള്‍ വഴി 89,743 കോടിയുടെ നിക്ഷേപമാണ് നടന്നത്. ഏപ്രിലില്‍, മാര്‍ച്ച് മാസങ്ങളില്‍ ഇത് യഥാക്രമം 88,447 കോടിയും 89,100 കോടിയുമായിരുന്നു.മൊത്തം നിക്ഷേപങ്ങളില്‍ 93,150 കോടി ഓഹരികളിലും 8,290 കോടി ഡെബ്റ്റിലും 358 കോടി ഹൈബ്രിഡ് ഫണ്ടുകളിലുമാണെത്തിയത്. രാജ്യാന്തര വിപണികളില്‍ സമ്മര്‍ദം ശക്തമാകുമ്പോഴും ഇന്ത്യന്‍ സൂചികകള്‍ റെക്കോഡ് പ്രകടനം തുടരുന്നതാണ് വിദേശനിക്ഷേപകരെ ആകര്‍ഷിക്കുന്നത്. ഇന്ത്യന്‍ വിപണികളില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുള്ള വിദേശിയര്‍ക്ക് രജിസ്റ്റര്‍ ചെയ്യാതെ തന്നെ അതിന് അവസരമൊരുക്കുന്ന മാര്‍ഗമാണ് പി- നോട്ടുകള്‍.ഇന്ത്യന്‍ വിപണികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരാണ് പി- നോട്ടുകള്‍ വഴി മറ്റുള്ളവര്‍ക്ക് നിക്ഷേപത്തിന് അവസരമൊരുക്കുന്നത്.

Related Articles

Back to top button