Tech

റെഡ്മി 9 ഐ ഇന്ന് വിൽപ്പനയ്ക്കെത്തും

റെഡ്മി ഇന്ത്യയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ റെഡ്മി 9 ഐ ഇന്ന് വിപണിയിലവതരിപ്പിക്കും. ഒരു വാട്ടർ ഡ്രോപ്പ് നോച്ച്, വലിയ ഡിസ്പ്ലേ എന്നിവയോടുകൂടിയാണ് ഫോൺ വിപണിയിലെത്തുക. എന്നാൽ ഇതിൻറെ ഏറ്റവും വലിയ സവിശേഷത 4 ജിബി റാമും വലിയ ബാറ്ററിയുമാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ട്, mi.com, ഓഫ്‌ലൈൻ സ്റ്റോറുകൾഎന്നിവ വഴി ഫോൺ ഉപഭോക്താക്കളിലേക്കെത്തി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

റെഡ്മി 9 ഐയുടെ 4ജിബി റാം 64 ജി ബി സ്റ്റോറേജ് വേരിയന്റിന് 8,299 രൂപയും 4 ജിബി റാം റാം 128 ജിബി വെരിയന്റിന് 9,299 രൂപയുമാണ് വില. ഈ ഫോൺ ബഡ്ജറ്റ് സെക്ക്മെന്റ് ബൈയ്യേഴ്സിനെ ലക്ഷ്യമിട്ടാണ് വിപണിയിലെത്തുന്നത്. ഒപ്പം ശക്തമായ ഹാർഡ്‌വെയർ ഈ ഫോണിൽ ഉൾപ്പെടുത്താൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. എച്ച് ഡി+ വരെ പിന്തുണയുള്ള 6.53 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിട്ടുള്ളത്.
ശക്തമായ പ്രകടനത്തിനായി മീഡിയടെക്ക് ഹെലിയോ ജി 25Soc യാണ് ഇതിനു നൽകിയിട്ടുള്ളത്. 13 മെഗാപിക്സൽ എഐ സീൻ ഡിറ്റക്ഷൻ ലെൻസാണ് ക്യാമറകളിൽ നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോകളുകൾക്കുമായി 5 മെഗാപിക്സൽ എഐ സെൽഫി ലെൻസാണ് ഇതിൽ നൽകിയിട്ടുള്ളത്. ഇത് പോർട്ട് റേറ്റ് മോളും വാഗ്ദാനം ചെയ്യുന്നു . 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഊർജ്ജം പകരുന്നത്. ഫോൺ സ്പ്ലാഷ് പ്രൂഫാക്കുന്നതിന് പി2ഐ കോട്ടിങ് നൽകിയിരിക്കുന്നു. ഒപ്പം റൈൻ ലാൻഡ് സർട്ടിഫിക്കറ്റും നൽകുന്നുണ്ട്.

Related Articles

Back to top button