Big B
Trending

തുർക്കിയിൽ ക്രിപറ്റോകറൻസി നിരോധിച്ചു

തുർക്കി കേന്ദ്ര ബാങ്ക് ക്രിപ്റ്റോകറൻസി ഇടപാടുകൾ നിരോധിച്ചതിനെതതുടർന്ന് ബിറ്റ്കോയിന്റെ മൂല്യം നാലുശതമാനം ഇടിഞ്ഞു. എല്ലാ ക്രിപ്റ്റോ ആസ്തികളുടെ ഇടപാടുകളും തുർക്കിയിൽ നിരോധിച്ചിട്ടുണ്ട്. ഉത്പന്നങ്ങൾ വാങ്ങുന്നതിനോ സേവനങ്ങൾക്കുള്ള പ്രതിഫലമായോ നേരിട്ടോ അല്ലാതേയോ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്.


നിരോധിച്ച കറൻസികളുമായി ഇടപാടുനടത്തുമ്പോൾ കനത്ത നഷ്ടമുണ്ടായേക്കാമെന്നും അതുകൊണ്ട് ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികളുടെ വിനിമയം ഉടൻ നിർത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.റോൾസ് റോയ്സിന്റെയും ലോട്ടസ് കാറുകളുടെയും തുർക്കിയിലെ വിതരണക്കാരായ റോയൽ മോട്ടോഴ്സ് ക്രിപ്റ്റോകറൻസി ഈയാഴ്ചയാണ് സ്വീകരിക്കാൻ തുടങ്ങിയത്. അതിനുപിന്നാലെയാണ് നിയമംവഴി ക്രിപ്റ്റോ ഇടപാടുകൾ തുർക്കി നിരോധിച്ചത്.തുർക്കിയിലെ ക്രിപ്റ്റോ വിപണിക്ക് വൻതിരിച്ചടിയായി സർക്കാർ തീരുമാനം. നിരോധനത്തെ തുടർന്ന് ക്രിപ്റ്റോ കറൻസികളായ എതേറിയം, എക്സ്ആർപി എന്നിവയുടെ മൂല്യത്തിൽ 6 മുതൽ 12ശതമാനവും കുറവുണ്ടായി.ഭാവിയിൽ കൂടുതൽ രാജ്യങ്ങൾ ഇത്തരത്തിലുള്ള ഡിജിറ്റൽ കറൻസി നിരോധനവുമായി എത്തിയേക്കാം.

Related Articles

Back to top button