Tech
Trending

കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ വീണ്ടും അവതരിപ്പിച്ച് ട്രൂകോളര്‍

സ്മാര്‍ട്ട്ഫോണുകളിലെ ജനപ്രിയ കോളര്‍ ഐഡി ആപ്ലിക്കേഷനായ കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ ട്രൂകോളര്‍ വീണ്ടും അവതരിപ്പിച്ചു. ഇപ്പോള്‍ ഐഫോണ്‍, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും വിധമാണ് ട്രൂ കോളര്‍ ഈ സംവിധാനം തിരിച്ചു വന്നിരിക്കുന്നത്. എന്നിരുന്നാലും, ഈ ഫീച്ചര്‍ പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ ആക്സസ് ചെയ്യാനാകൂ എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മുമ്പ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമായിരുന്നു. എന്നാല്‍ ആക്സസിബിലിറ്റി ഫീച്ചറുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു എപിഐ ഉപയോഗിച്ച് ഇത്തരം ആപ്പുകള്‍ ഉപയോഗിച്ചുള്ള കോള്‍ റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനം ഗൂഗിള്‍ തടഞ്ഞിരുന്നു. ഒരു കോള്‍ റെക്കോര്‍ഡ് ചെയ്തുകഴിഞ്ഞാല്‍, അത് ട്രൂകോളര്‍ ആപ്പില്‍ ആക്സസ് ചെയ്യാനാകും. ഇത് റെക്കോര്‍ഡ് ചെയ്ത ഫയലുകള്‍ കേള്‍ക്കാനും ഫയല്‍നെയിം മാറ്റാനും ഷെയര്‍ ചെയ്യാനും ഡിലീറ്റ് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കും. ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ട്രൂകോളറിന്റെ ഫീച്ചറുകളിലൊന്നായി കോള്‍ റെക്കോര്‍ഡിംഗ് കമ്പനിയുടെ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ട്രൂകോളര്‍ ഡിഫോള്‍ട്ട് ഡയലര്‍ ആപ്പായി സജ്ജീകരിച്ചിട്ടുള്ള ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാതെ കോള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുമെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പറയുന്നു. ഐഒഎസിനും ആന്‍ഡ്രോയിഡിനുമുള്ള കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍ നിലവില്‍ യുഎസില്‍ ലഭ്യമാണെങ്കിലും മറ്റ് രാജ്യങ്ങളിലും ഇത് ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. ഐഒഎസ്, ആന്‍ഡ്രോയിഡ് ഡിവൈസുകളിലെ കോള്‍ റെക്കോര്‍ഡിംഗ് സംവിധാനം ഉടന്‍ തന്നെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button