
ആളുകളുടെ സുരക്ഷയ്ക്കായി ഗാർഡിയൻസ് എന്ന പേരിൽ പുതിയ വ്യക്തിഗത സുരക്ഷാ ആപ്ലിക്കേഷനുമായി അവതരിപ്പിച്ചിരിക്കുകയാണ് ട്രൂ കോളർ.സ്വീഡനിലേയും ഇന്ത്യയിലേയും ടീമംഗങ്ങൾ ചേർന്ന് കഴിഞ്ഞ 15 മാസക്കാലം കൊണ്ടാണ് ഗാർഡിയൻസ് ആപ്പ് തയ്യാറാക്കിയത്.

അടിയന്തിര ഘട്ടങ്ങളിൽ രക്ഷിതാക്കളെ തങ്ങളുടെ ലൊക്കേഷൻ വിവരവും മുന്നറിയിപ്പും നൽകുന്നതിന് ഉപയോക്താക്കളെ സഹായിക്കുക എന്നതാണ് ഈ ആപ്പിന്റെ ലക്ഷ്യം.ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളൊന്നുംതന്നെ മറ്റ് തേഡ് പാർട്ടി ആപ്പുകളുമായി പങ്കുവെക്കില്ലെന്നും മറ്റ് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കില്ലെന്നും ട്രൂ കോളർ പറയുന്നു.മുഖ്യമായും വനിതകൾക്ക് വേണ്ടിയാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.നിലവിലുള്ള ട്രൂ കോളർ ഐഡി ഉപയോഗിച്ച് ഗാർഡിയൻസ് ആപ്പിൽ ലോഗിൻ ചെയ്യാം. ലൊക്കേഷൻ, കോൺടാക്റ്റ്സ്, ഫോൺ പെർമിഷൻ എന്നിവയാണ് ഗാർഡിയൻ ആപ്പിൽ നൽകേണ്ടത്.