Big B
Trending

കൊവിഡ് വ്യാപനത്തിനിടെ വൻ നേട്ടവുമായി റിലയൻസ് ഇൻഡസ്ട്രീസ്

കൊവിഡ് വ്യാപനത്തിനിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ ഇരട്ടിയിലധികം വർധന രേഖപ്പെടുത്തി.മാർച്ച് അവസാന പാദത്തിൽ റിലയൻസിന്റെ അറ്റാദായം 108 ശതമാനം ഉയർന്ന് 13,227 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 6,348 കോടി രൂപയായിരുന്നു. കൂടാതെ ഈ കാലയളവിൽ 797 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്.


കഴിഞ്ഞ നാലാം പാദത്തിൽ 4,267 കോടി രൂപയുടെ നഷ്ടമായിരുന്നു കമ്പനിക്കുണ്ടായത്. 11 ശതമാനം വർധിച്ച് 154,896 കോടി രൂപയാണ് റിലയൻസിന്റെ ആകെ വരുമാനം. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഓഹരിയൊന്നിന് 518 രൂപ ലാഭവിഹിതം നൽകാനും കമ്പനി ശുപാർശ ചെയ്തിരുന്നു. ആർ‌ഐ‌എല്ലിന്റെ ടെലികോം വിഭാഗമായ റിലയൻസ് ജിയോ നാലാം പാദത്തിൽ അറ്റാദായത്തിൽ 47.5 ശതമാനം വളർച്ച നേടി 3,508 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,379 കോടി രൂപയായിരുന്നു. ജിയോയുടെ ആകെ വരുമാനം 19 ശതമാനം വർധിച്ച് 18,278 കോടി രൂപയുമായി.ഒരു ഉപഭോക്താവിൽനിന്ന് ശരാശരി 138.2 രൂപയാണ് പ്രതിമാസം ജിയോ നേടുന്നത്. മാർച്ച് 31 ലെ കണക്കനുസരിച്ച് 426.2 ദശലക്ഷം ഉപഭോക്താക്കളാണ് ജിയോയ്ക്കുള്ളത്. ഇതുകൂടാതെ റിലയൻസ് റീട്ടെയിൽ ബിസിനസിന്റെ അറ്റാദായം 2,247 കോടി രൂപയും വരുമാനം 47,064 കോടി രൂപയുമായും ഉയർന്നു. ഈ പാദത്തിൽ പുതുതായി 826 സ്റ്റോറുകളാണ് കമ്പനി തുറന്നത്.ഡിജിറ്റൽ സേവനം, റിട്ടെയിൽ വിഭാഗം എന്നിവയിലെ മികച്ച വളർച്ചയാണ് ഈ വീണ്ടെടുക്കലിന് ഇടയാക്കിതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപകനും ചെയർമാനുമായി മുകേഷ് അംബാനി പറഞ്ഞു.

Related Articles

Back to top button