Auto
Trending

ഇന്ത്യൻ വിപണിയിൽ 20 ലക്ഷം വില്‍പന കടന്ന് ടൊയോട്ട

ഇന്ത്യൻ വിപണിയിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ (ടി.കെ.എം) മൊത്തവ്യാപാരം 2022 ഏപ്രിലിൽ രണ്ട് ദശലക്ഷം (20 ലക്ഷം) യൂനിറ്റ് എത്തി. 20 ലക്ഷം എന്ന നേട്ടം കൈവരിച്ച വാഹനം ന്യൂ ഗ്ലാൻസ ആണ്.ജനപ്രിയ എം.പി.വി-എസ്.യു.വി വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയാൽ എന്നിവയാൽ ഇന്ത്യയിൽ ആധിപത്യം ഉറപ്പിച്ചതിനുശേഷം അർബൻ ക്രൂയിസർ, ഗ്ലാൻസ,ലെജൻഡർ എന്നീ പുതിയ മോഡലുകളും അവതരിപ്പിച്ചു. കാംറി ഹൈബ്രിഡ് ഇന്ത്യയിലെ ആദ്യത്തെ പ്രാദേശികമായി നിർമ്മിച്ച ശക്തമായ സെൽഫ് ചാർജിങ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണ്. എക്സ്പ്രസ് മെയിന്റനൻസ് 60 (EM60), Q സർവ്വീസ്, എക്സ്റ്റൻഡഡ് വാറന്റി, സർവീസ് പാക്കേജുകൾ (SMILES) തുടങ്ങിയ നിരവധി മൂല്യവർധിത സേവനങ്ങളിലൂടെ ബെസ്റ്റ് ഇൻ ക്ലാസ് അനുഭവമാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്.10 ലക്ഷാമത്തെ യൂനിറ്റ് വിൽപന തികഞ്ഞത് 2014 മാർച്ചിലാണ്. ഇപ്പോൾ 20 ലക്ഷാമത്തെ കാറും (11 മെയ് 2022) ഉപഭോക്താവിന് നൽകിയതോടെ മറ്റൊരു വമ്പൻ നേട്ടമാണ് ടോയോട്ട ഇന്ത്യ കൈവരിച്ചിരിക്കുന്നത്.

Related Articles

Back to top button