
വിൽപന കണക്കുകളിൽ വൻ മുന്നേറ്റം നടത്തി ടൊയോട്ട. കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 175 ശതമാനം വളർച്ചയാണ് ഈ ജനുവരിയിൽ നേടിയത്. കൂടാതെ 2022 ഡിസംബറിനെ അപേക്ഷിച്ച് 23 ശതമാനം അധിക വിൽപന നേടി. 10421 യൂണിറ്റായിരുന്നു കഴിഞ്ഞ മാസത്തെ വിൽപന.2022 ജനുവരിയിലെ വിൽപന 7328 യൂണിറ്റായിരുന്നു, ഈ വർഷം അത് 12835 യൂണിറ്റായി ഉയർന്നു. എന്നാൽ,കഴിഞ്ഞൊരു ദശാബ്ദത്തിലെ ഏറ്റവും വലിയ വിൽപനയാണ് 2022 ൽ ലഭിച്ചതെന്ന് ടൊയോട്ട പറയുന്നു. മാരുതിയുടെ സഹകരണത്തോടെ പുറത്തിറക്കിയ അർബൻ ക്രൂസർ ഹൈറൈഡറിനും ഇന്നോവയുടെ പുതിയ മോഡൽ ഹൈക്രോസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ കാമ്രിക്കും ഫോർച്ചൂണറിനും ലെജെന്ററിനും വെൽഫെയറിനും ഗ്ലാൻസയ്ക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നും ടൊയോട്ട പറയുന്നു.