Auto
Trending

സി.എന്‍.ജി. കരുത്തില്‍ ടൊയോട്ട ഹൈറൈഡർ നിരത്തുകളിൽ എത്തി

വിപണിയിലെ മികച്ച പ്രതികരണം തിരിച്ചറിഞ്ഞ് ഹൈറൈഡറിന്റെ സി.എന്‍.ജി. പതിപ്പും വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ടൊയോട്ട.ഹൈറൈഡര്‍ എസ്,ജി എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 13.23 ലക്ഷം രൂപയും 15.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. അതായത് പെട്രോള്‍ കരുത്തില്‍ എത്തിയിട്ടുള്ള ഹൈറൈഡറിനെക്കാള്‍ 95,000 രൂപ അധികമാണ് ഹൈറൈഡറിന്റെ സി.എന്‍.ജി. മോഡലിനെന്നാണ് വിലയിരുത്തല്‍. അവതരണത്തിന് പിന്നാലെ തന്നെ ഈ വാഹനത്തിനുള്ള ബുക്കിങ്ങുകള്‍ ടൊയോട്ടയുടെ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ആരംഭിച്ചു. ഹൈറൈഡറിന്റെ റെഗുലര്‍ പെട്രോള്‍ മോഡലില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം സി.എന്‍.ജി. സംവിധാനവുമായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. സി.എന്‍.ജി. മോഡല്‍ 87.83 പി.എസ്. പവറും 121.5 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒരു കിലോഗ്രാം സി.എന്‍.ജിയില്‍ 26.6 കിലോമീറ്റര്‍ മൈലേജാണ് ഹൈറൈഡര്‍ സി.എന്‍.ജിയില്‍ നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള എസ്.യു.വികളില്‍ ഒന്ന് എന്ന വിശേഷണമാണ് ഹൈറൈഡറിനുള്ളത്.

Related Articles

Back to top button