ടൊയോട്ടയുടെ ആദ്യ കോംപാക്ട് എസ്‌യുവി അർബർ ക്രൂയിസർ വിപണിയിലെത്തി

ടൊയോട്ട ഇന്ത്യയുടെ ആദ്യ കോംപാക്ട് എസ്‌യുവി മോഡലായ അർബർ ക്രൂയിസർ ഇന്ത്യൻ വിപണിയിലെത്തി. മീഡ്, ഹൈ, പ്രീമിയം എന്നീ മൂന്ന് വേരിയന്റുകളിലെത്തുന്ന ഈ പുതിയ മോഡലിന് 8.40 ലക്ഷം രൂപ മുതൽ 11.30 ലക്ഷം രൂപ വരെയാണ് വില.
മാരുതി സുസുക്കി വിത്താരെ ബ്രെസയുടെ റീ ബാഡ്ജിങ് പതിപ്പാണ് അർബൻ ക്രൂസർ. ഭാരതി സുസുക്കി-ടൊയോട്ട കൂട്ടുകെട്ടിൽ ഇന്ത്യൻ വിപണിയിലിറങ്ങുന്ന രണ്ടാമത്തെ വാഹനമാണിത്. റീ ബാഡ്ജിങ് പതിപ്പാണെങ്കിലും സ്റ്റൈലിന്റെ കാര്യത്തിൽ അർബർ ക്രൂസർ മുന്നിൽ തന്നെയാണ്. ഫോർച്യൂണർ നിന്ന് പ്രചോദനമുൾക്കൊണ്ട ഗ്രിൽ, എൽഇഡി പ്രൊജക്ഷൻ ഹെഡ് ലാമ്പ്, ഫോക്സ് സ്കിഡ് പ്ലേറ്റ്, ബ്ലാക്ക് റിയർവ്യൂ മിറർ, 16 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവയടങ്ങുന്നതാണ് അർബൻ ക്രൂസറിന്റെ ഡിസൈൻ.

പ്ലേ കാസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സംവിധാനമുള്ള 7 ഇഞ്ച് ഇൻഫർമേഷൻ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, എൻജിൻ സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയവയടങ്ങുന്നതാണ് വാഹനത്തിൻറെ ഇൻറീരിയർ. ഡാർക്ക് ബ്രൗൺ-ബ്ലാക്ക് ഡ്യുവൽടോൺ നിറങ്ങളാണ് അകത്തളത്തിൽ അഴകേകുന്നത്.
1.5 ലിറ്റർ കെ സീരീസ് പെട്രോൾ എൻജിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 103 ബിഎച്ച്പി പവറും 138 എൻഎം ടോർക്കുമേകുന്നു. ഒക്ടോബർ പകുതിയോടെ വാഹനം നിരത്തിലെത്തുമെന്നാണ് കരുതുന്നത്.