യൂത്ത് ആക്സസറീസ് ബ്രാന്‍ഡ് ആയ ഫാസ്റ്റ്ട്രാക്ക് ആദ്യ ബ്ലൂടൂത്ത് കോളിങ് സ്മാര്‍ട്ട് വാച്ചായ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് പ്ലേ+ വിപണിയില്‍ അവതരിപ്പിച്ചു.പുതിയ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് പ്ലേ+ സ്മാര്‍ട്ട് വാച്ചിന് 6995 രൂപയാണ് വില.ഫോണ്‍ കോളുകളുടെ നോട്ടിഫിക്കേഷന്‍ കാണാന്‍ സാധിക്കുന്നതിനൊപ്പം ഫോണ്‍ എടുക്കാതെ തന്നെ കോള്‍ എടുത്ത് സംസാരിക്കാന്‍ വാച്ചിലൂടെ സാധിക്കും. ഇതിന് വേണ്ടി ബില്‍റ്റ് ഇന്‍ സ്പീക്കറും മൈക്രോഫോണും റിഫ്ളക്സ് പ്ലേ + ലുണ്ട്. കോളിനിടെ തടസങ്ങളുണ്ടാകാത്ത വിധമാണ് ഇതിന്റെ നിര്‍മിതിയെന്ന് കമ്പനി പറയുന്നു. മള്‍ട്ടിപിള്‍ ആനിമേറ്റഡ് വാച്ച് ഫെയ്സുകള്ക്കൊപ്പം നാല് കളര്‍ വേരിയന്റുകളില്‍ റിഫ്ളക്സ് പ്ലേ + വിപണിയിലെത്തും.റിഫ്ളക്സ് പ്ലേ+ 1.3 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയോടു കൂടിയാണ് എത്തുന്നത്.മ്യൂസിക് കണ്ട്രോള്, കാമറ കണ്ട്രോള് ഏഴു ദിവസം നീളുന്ന ബാറ്ററി ലൈഫ്, നോട്ടിഫിക്കേഷന്‍ അലര്‍ട്ട് തുടങ്ങിയവയെല്ലാം വാച്ചിലുണ്ടാവും.ഗൂഗിളും സിരിയും അടക്കമുള്ള വോയ്സ് അസിസ്റ്റന്റുകളേയും ഇതു പിന്തുണക്കും.ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, എസ്പിഒ2, ബിപി മോണിറ്റര്‍ എന്നിവ അടക്കമുള്ള ആരോഗ്യ നിരീക്ഷണത്തിനുള്ള ആധുനിക സംവിധാനങ്ങളും ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് പ്ലേ+ ല്‍ ഉണ്ട്. സെഡന്ററി റിമൈന്‍ഡര്‍ സംവിധാനം, മള്‍ട്ടിപ്പിള്‍ സ്പോര്‍ട്സ് മോഡുകള്‍ തുടങ്ങിയ ഫീച്ചറുകളും റിഫ്ളക്സ് പ്ലേ+ സ്മാര്‍ട്ട് വാച്ചിലുണ്ട്.
Related Articles
Check Also
Close