Auto
Trending

ഹൈറൈഡര്‍ ഹൈബ്രിഡിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട

ഇന്ത്യൻ എസ്.യു.വികളില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത യുമായി എത്തുന്ന ടൊയോട്ടയുടെ അര്‍ബണ്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ വില പ്രഖ്യാപിച്ചു. സ്‌ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള മൂന്ന് വകഭേദങ്ങളുടെയും മൈല്‍ഡ് ഹൈബ്രിഡ് പതിപ്പിലെ ഒരു വേരിയന്റിന്റേയും വിലയാണ് ടൊയോട്ട പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും ഉയർന്ന നാല് വേരിയന്റുകളാണിവ.എസ്. സ്‌ട്രോങ്ങ് ഹൈബ്രിഡിന് 15.11 ലക്ഷം രൂപയും ജി സ്‌ട്രോങ്ങ് ഹൈബ്രിഡിന് 17.49 ലക്ഷം രൂപയും വി സ്‌ട്രോങ്ങ് ഹൈബ്രിഡിന് 18.99 ലക്ഷം രൂപയുമാണ് രൂപയുമാണ് എക്‌സ്‌ഷോറൂം വില. അതേസമയം, ഇ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പിന് 17.09 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ജൂലായ് ഒന്നിനാണ് ഈ വാഹനം അവതരിപ്പിച്ചത്.മൈല്‍ഡ് ഹൈബ്രിഡ് മോഡലിലെ മറ്റ് വേരിന്റുകളുടെ വില ടൊയോട്ട പിന്നാലെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഹനം അവതരിപ്പിച്ചതിന് പിന്നാലെ തന്നെ ഇതിനായുള്ള ബുക്കിങ്ങും നിര്‍മാതാക്കള്‍ ആരംഭിച്ചിരുന്നു. 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. എട്ട് വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്ററാണ് ഹൈബ്രിഡ് ബാറ്ററിക്ക് നിര്‍മാതാക്കള്‍ ഉറപ്പാക്കുന്ന വാറണ്ടി. മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്ററിന്റെ വാറണ്ടി വാഹനത്തിന് നല്‍കുന്നുണ്ട്.സ്‌ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ എത്തുന്ന ആദ്യ മിഡ്-സൈസ് എസ്.യു.വി. എന്ന വിശേഷണമാണ് ഹൈറൈഡറിനുള്ളത്.

Related Articles

Back to top button