Tech
Trending

തോഷിബ QLED 4K ടിവി സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു

ജപ്പാനീസ് ടെക്നോളജി ബ്രാൻഡായ തോഷിബ അവരുടെ 4 കെ ക്യുഎൽഇഡി, യുഎച്ച്ഡി, സ്മാർട്ട് ടെലിവിഷനുകൾ എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജപ്പാനിലും മെയ്ഡ് ഇൻ ഇന്ത്യയിലും രൂപകല്പനചെയ്ത ഈ ടിവികൾ സെപ്റ്റംബർ 18 മുതൽ ആമസോൺ, ഫ്ലിപ്കാർട്ട്, ടാറ്റ ക്ലിക്ക്, റിലയൻസ് ഡിജിറ്റൽ എന്നിവയിൽ ലഭ്യമാകും. അവതരണ ഓഫർ എന്നനിലയിൽ, ആരംഭിക്കുന്ന ആദ്യ ദിവസം നാല് ദിവസത്തേക്ക് തോഷിബ 4കെ ടെലിവിഷനുകളുടെ മുഴുവൻ ശ്രേണിയിലും നാലുവർഷത്തെ പാനൽ വാറണ്ടി നൽകും. “തങ്ങളുടെ അടുത്ത തലമുറ തോഷിബ 4കെ ടെലിവിഷനുകൾ ഇന്ത്യയിൽ പ്രഖ്യാപിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്നും ഒരു പ്രശസ്ത ആഗോള ബ്രാൻഡെന്ന നിലയിൽ ചിത്രം, ശബ്ദം, ഒപ്പം AI പ്രാപ്തമാക്കിയ സ്മാർട്ട് സവിശേഷതകളും കുറഞ്ഞ വിലകളിൽ തങ്ങളുടെ ടെലിവിഷനുകളിലൂടെ നൽകാൻ കഴിയുന്നുവെന്നും ഈ ടെലിവിഷനുകൾ ആഴത്തിലുള്ള കാഴ്ചാനുഭവം നൽകുന്നു. ഒപ്പം സ്ക്രീനിലെ ഓരോ ത്രില്ലിന്റേയും സാഹസികതയുടെയും ആഘാതം വർദ്ധിപ്പിക്കുന്നുവെന്നും AI അടിസ്ഥാനമാക്കിയുള്ള കാഴ്ചക്കൊപ്പം ശുപാർശകൾ, ഉപഭോക്താക്കൾക്ക് അവരുടെ ശീലങ്ങളനുസരിച്ച് ഒരു വലിയ സ്ക്രീനിൽ പരിധികളില്ലാത്ത സ്ട്രീമിങ് ഉള്ളടക്കം എന്നിവ ആസ്വദിക്കാമെന്നും ” തോഷിബ ടെലിവിഷൻ ഇന്ത്യയുടെ സിഇഒ റിഷി ടണ്ടർ പറഞ്ഞു.

അൾട്ടിമേറ്റ് ഗെയിം ചേഞ്ചേഴ്സെന്ന് അവകാശപ്പെടുന്ന തോഷിബ 4കെ ടെലിവിഷനുകൾ ഫോൾഡ്-അറേ 4കെ അൾട്രാ എച്ച് ഡി റസലൂഷനോടു കൂടിയ ഡോൾബി വിഷൻ അവതരിപ്പിക്കുന്നു. വ്യക്തമായ വർണ്ണ കൃത്യത ക്കായി ക്വാണ്ടം ഡോട്ട് ടെക്നോളജിയും എച്ച് ഡി ആർ ചിത്രങ്ങൾക്കായി സൂപ്പർ ബ്രൈറ്റ്നെസ്സ് പാനലും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ ടെലിവിഷനുകൾ ഉയർന്ന പ്രകടനം നൽകുന്നതിന് CEVO 4K HDR എൻജിൻ ഗ്രാഫിക് പ്രോസസറുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മികവുറ്റ ശബ്ദത്തിനായി തോഷിബ ഡോൾബി അറ്റ്മോസ് സാങ്കേതികത വിദ്യയും ചേർത്തിരിക്കുന്നു.ആഗോളതലത്തിൽ 28 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ VIDAA OS ഉപയോഗിച്ചാണ് സ്മാർട്ട് ടെലിവിഷൻ പ്രവർത്തിക്കുന്നത്. ടെലിവിഷൻ 20% വേഗത്തിൽ ചാനൽ സർച്ചിങ്ങ് നടത്തുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ടിവി അലക്സ, സ്ക്രീൻ മിററിംഗ് എന്നിവയുമായാണ് വിപണിയിലെത്തുന്നത്. കൂടാതെ റിമോട്ടിൽ വൺ ടച്ച് ആക്സസ് സവിശേഷതയുണ്ട്. അതിലൂടെ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ എന്നിവയും ലഭ്യമാകും. പക്ഷേ കമ്പനി ഇതുവരെയും ഈ ടെലിവിഷനുകളുടെ വില വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button