Big B
Trending

ഇന്ത്യയുടെ വളർച്ചാ നിരക്ക് ഉയരും :മൂഡീസ്

രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യയുടെ ഈ വർഷത്തെ സാമ്പത്തിക വളർച്ചാനിരക്ക് സംബന്ധിച്ച പ്രവചനം 5.5% ആയി ഉയർത്തി. 4.8% വളർച്ച നേടുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്. കേന്ദ്രബജറ്റിലെ ഉയർന്ന മൂലധനച്ചെലവിന്റെയും സാമ്പത്തികരംഗത്തെ ഉണർവിന്റെയും പശ്ചാത്തലത്തിലാണ് പുനർനിർണയിച്ചത്. കേന്ദ്ര ബജറ്റിൽ ജിഡിപിയുടെ 3.3% മൂലധനച്ചെലവായി വർധിപ്പിച്ചത് സ്വകാര്യമേഖലയിൽ ഉണർവുണ്ടാക്കുമെന്നും തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നുമാണ് വിലയിരുത്തൽ. സമ്പദ്‌വ്യവസ്ഥയുടെ കരുത്ത് ഇന്ത്യൻ ബാങ്കുകളുടെ സുസ്ഥിരഭാവിക്കു സഹായകമാണ്. ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാനിരക്ക് ഈ വർഷവും ദുർബലമായിരിക്കുമെങ്കിലും ഇന്ത്യയെ അതു ബാധിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2024 ൽ വളർച്ചാനിരക്ക് 6.6% ആയിരിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Related Articles

Back to top button