Big B
Trending

ബാങ്കിൽ പോകേണ്ട, ഇനി ആപ്പ് വഴി അക്കൗണ്ട് തുറക്കാം

ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പ് ഉപയോഗിച്ച് വീട്ടിലിരുന്ന് ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് എസ്ബിഐ.ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനായ യോനോ ഉപയോഗിച്ച് ബാങ്ക് ശാഖകൾ സന്ദർശിക്കാതെ തന്നെ ഇനി സേവിങ്സ് അക്കൗണ്ടുകൾ തുറക്കാനാകും. യോനോ വഴി വീഡിയോ കെ‌വൈ‌സിയിലൂടെ അക്കൗണ്ട് തുറക്കാനുള്ള സംവിധാനമാണ് ബാങ്ക് ഒരുക്കിയിരിക്കുന്നത്.


കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് എസ്ബിഐ ഉപഭോക്താക്കൾക്കായി പുതിയ സേവനം അവതരിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ എന്നിവയാണ് പുതിയ ഡിജിറ്റൽ ഫംഗ്ഷന് കരുത്ത് പകരുന്നത്. മുഴുവൻ പ്രക്രിയയും കടലാസ്‍രഹതിവും സമ്പർക്കരഹിതവുമാണെന്ന് എസ്ബിഐ പറഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഓൺലൈൻ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കാൻ ഇത്തരം സൗകര്യങ്ങൾ അത്യാവശ്യമാണ്.ഉപഭോക്താക്കളുടെ സുരക്ഷ, സാമ്പത്തിക സുരക്ഷ, ചെലവ്, ഫലപ്രാപ്തി എന്നിവ ഇതിലൂടെ ഉറപ്പാക്കാനാകുമെന്നും ബാങ്ക് കൂട്ടിച്ചേർത്തു.

Related Articles

Back to top button