Auto
Trending

ടാറ്റ പവറുമായി സഹകരിക്കുന്നതിന് സാധ്യത തേടി ടെസ്‌ല

ഇന്ത്യയിൽ വൈദ്യുതവാഹനങ്ങൾ അവതരിപ്പിക്കുന്നതിനു മുന്നോടിയായി ചാർജിങ് സൗകര്യമൊരുക്കുന്നതിന് ടാറ്റ പവറുമായി സഹകരിക്കുന്നതിന്റെ സാധ്യതകൾ തേടി അമേരിക്കൻ കാർ നിർമാതാക്കളായ ടെസ്ല.ഇതുസംബന്ധിച്ച് ഇരുകമ്പനികളും ചർച്ചകൾ തുടങ്ങിയതായാണ് വിവരം.


ഈ വർഷം രണ്ടാം പകുതിയിൽ ടെസ്ലയുടെ മോഡൽ 3 ഇലക്ട്രിക് സെഡാൻ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ടെസ്ല പദ്ധതിയിടുന്നത്.ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ചാർജിങ് സൗകര്യംകൂടി ഉണ്ടാകേണ്ടതുണ്ട്. ഇതിനാണ് ടാറ്റ പവറുമായി ചർച്ചകൾ തുടങ്ങിയിരിക്കുന്നത്. പ്രാഥമിക ചർച്ചകൾ മാത്രമാണ് നടന്നിട്ടുള്ളതെന്നും സഹകരണത്തിൽ തീരുമാനമായില്ലെന്നുമാണ് സൂചന. അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിനായി ടെസ്ലയുമായി സഹകരണം പ്രഖ്യാപിച്ചിട്ടില്ലെന്ന് ടാറ്റ മോട്ടോഴ്സ് അടുത്തിടെ അറിയിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങൾക്കായി ടാറ്റയും ടെസ്ലയും ഒരുമിക്കുമെന്ന അഭ്യൂഹങ്ങൾ ടാറ്റ സൺസ് മേധാവിയാണ് തള്ളിക്കളഞ്ഞത്.ടാറ്റ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ജഗ്വാർ ലാൻഡ് റോവറിന് വൈദ്യുതവാഹന രംഗത്ത് കൃത്യമായ പദ്ധതികളുണ്ട്. ഇന്ത്യയിൽ ടാറ്റ മോട്ടോഴ്സിന്റെയും ജഗ്വാർ ലാൻഡ് റോവറിന്റെയും ഉത്പന്നങ്ങൾ നല്ലരീതിയിൽ മുന്നോട്ടുപോകുന്നു. അതുകൊണ്ട് ഇപ്പോൾ പുറത്തുനിന്നുള്ള പങ്കാളികളുടെ സഹകരണം ആവശ്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ടെസ്ല മോട്ടോഴ്സ് ഇന്ത്യ ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ടെസ്ലയുടെ അനുബന്ധ കമ്പനി ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇതോടെയാണ് ടെസ്ലയുടെ നിർമാണ കേന്ദ്രം സൗത്ത് ഇന്ത്യയിൽ എത്തുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നത്.

Related Articles

Back to top button