
ലോക കോടീശ്വരന്മാരിൽ ഒന്നാമനായ ഇലോൺ മസ്കിന്റെ ടെസ്ല ബാംഗ്ലൂരിൽ പ്രവർത്തനമാരംഭിച്ചു. ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ടെസ്ലയുടെ സബ്സിഡറി കമ്പനിയാണ് ഇത് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബാംഗ്ലൂരിൽ ടെസ്ലയുടെ ഗവേഷണ വികസന കേന്ദ്രം ഉടനെ തുടങ്ങുമെന്ന് കർണാടക സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒപ്പം നിർമാണ പ്ലാൻറ് സ്ഥാപിക്കാൻ സ്ഥലവും വാഗ്ദാനം ചെയ്തിരുന്നു. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ മറികടന്ന് ലോക കോടീശ്വര പട്ടികയിൽ ഇവിടെയാണ് ഇലോൺ മാസ്ക് ഒന്നാമനായത്. ടെസ്ലയുടെ ഓഹരി വിലയിൽ ഒരു വർഷത്തിനിടെ വൻ കുറിപ്പാണുണ്ടായത്. വെങ്കിട്ട രംഗ ശ്രീരാം, ഡേവിഡ് ജോൺ ഫീൻസ്റ്റീൻ, വൈഭവ് തനേജ എന്നിവരെയാണ് പുതിയ കമ്പനിയുടെ ഡയറക്ടർമാരായി നിയമിച്ചിരിക്കുന്നത്.