Big B
Trending

ടെസ്ലയുടെ ഓഹരി വിലയിടിഞ്ഞു

ടെസ്‌ലയുടെ ഓഹരി വിലയിൽ വൻ ഇടിവ്.ടെക്നോളജി വിഭാഗം ഓഹരികൾ കനത്ത വില്പ സമ്മർദംനേരിട്ടതോടെയാണ് ടെസ് ലയുടെ ഓഹരിയുടെ വിലയും ഇടിഞ്ഞത്. ഇതോടെ ഈകാലയളവിൽ ടെസ്ലയുടെ മൂല്യത്തിൽ 230 ബില്യൺ ഡോളറിന്റെ കുറവാണുണ്ടായത്. രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ ടെസ്ലയുടെ ഓഹരി വില.


ഓഹരി വിലയിൽ വൻ ഇടിവ് നേരിട്ടതോടെ ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഇലോൺ മസ്കിന്റെ ആസ്തിയിൽ ഒരാഴ്ചക്കിടെ നഷ്ടമായത് 27 ബില്യൺ ഡോളർ(2 ലക്ഷംകോടി രൂപ). ഒരുവർഷത്തിനിടെ 150 ബില്യൺ ഡോളർ വരുമാനംനേടി ലോക കോടീശ്വരപട്ടികയിൽ ഒന്നാമനായ അദ്ദേഹം ടെസ്ലയുടെ ഓഹരി വിലയിടിഞ്ഞതോടെ രണ്ടാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടു.യുഎസിലെ ട്രഷറി ആദായംവർധിച്ചതിനെതുടർന്നുള്ള ആഗോള വില്പന സമ്മർദത്തിലാണ് മികച്ച ഓഹരികളെല്ലാം ആടിയുലഞ്ഞത്. നാസ്ദാക്ക് 100, എസ്ആൻഡ്പി 500 എന്നീസൂചികകളിലായി 574 ബില്യൺ ഡോളറാണ് ഓഹരിയുടെ മൂല്യം.2021 ജനുവരിയിൽ റെക്കോഡ് നേട്ടമുണ്ടാക്കിയതിനെതുടർന്നാണ് 210 ബിലൺ ഡോളർ ആസ്തിയോടെ ജെഫ് ബെസോസിനെ മസ്ക് മറികടന്നത്.

Related Articles

Back to top button