Tech
Trending

നോയ്‌സ് പുതിയ സ്മാര്‍ട് വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

നോയ്സിന്റെ പുതിയ സ്മാർട് വാച്ചായ ‘കളർഫിറ്റ് പൾസ് ഗ്രാൻഡ്’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എസ്പിഒ2 മോണിറ്റർ, 150 വാച്ച് ഫേസുകൾ, ഐപി68 റേറ്റിങ് എന്നിവയോടുകൂടിയാണ് വാച്ച് എത്തിയിരിക്കുന്നത്.ആമസോൺ.ഇനിൽ നിന്നും നോയ്സ് വെബ്സൈറ്റിൽ നിന്നും 1999 രൂപയ്ക്ക് വാങ്ങാം.1.69 ഇഞ്ച് ടിഎഫ്ടി എൽസിഡി സ്ക്രീൻ ഉള്ള വാച്ചിൽ 60 സ്പോർട്സ് മോഡുകളുണ്ട്. ഏഴ് ദിവസം തടസമില്ലാതെ ഇത് ഉപയോഗിക്കാനാവും. ഐപി 68 വാട്ടർ പ്രൂഫ് ആയതിനാൽ നീന്തലിനിടയിലും ഉപയോഗിക്കാം. ആൻഡ്രോയിഡ് ഫോണുകളിൽ നിന്നുള്ള കോളുകൾ, ടെക്സ്റ്റ് മെസേജുകൾ എന്നിവ കാണുകയും ചെയ്യാം.ഹാർട്ട് റേറ്റ് മോണിറ്റർ, സ്ട്രെസ്സ് മോണിറ്റർ, സ്ലീപ്പ് മോണിറ്റർ, ബ്ലഡ് ഓക്സിജൻ മോണിറ്റർ, മെൻസ്റ്ററൽ സൈക്കിൾ ട്രാക്കർ എന്നിവ ഉൾക്കൊള്ളുന്ന നോയ്സ് ഹെൽത്ത് സ്യൂട്ട് ഇതിലുണ്ട്. നോയ്സ് പിറ്റ് ആപ്പുമായി ബന്ധിപ്പിച്ച് ഇത് പ്രവർത്തിപ്പിക്കാം.

Related Articles

Back to top button