
യു എസിലും ചൈനയിലും നിർമ്മാണ കേന്ദ്രങ്ങൾ ആരംഭിച്ചതിനുശേഷം ഇന്ത്യയിലേക്കെത്തുകയാണ് ഇലോൺ മാസ്ക്. കമ്പനിയുടെ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ പ്ലാൻറ് നിർമ്മാണത്തിനായി ബാംഗ്ലൂരിലാണ് സ്ഥലം അന്വേഷിക്കുന്നത്. ഇന്ത്യയിലെ വമ്പൻ വളർച്ചാ സാധ്യത മുന്നിൽ കണ്ടാണ് ടെസ്‌ലയുടെ വരവ്.

ഇറക്കുമതി ചെയ്യുന്ന ഘടക ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കാനുള്ള പ്ലാൻറാകും ബാംഗ്ലൂരിൽ സ്ഥാപിക്കുക. ടെസ്‌ലയുടെ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കാൻ നേരത്തെ തന്നെ ബാംഗ്ലൂരിൽ ഓഫീസ് അന്വേഷിച്ചിരുന്നു. എയറോസ്പേസ്, ഇലക്ട്രിക് വെഹിക്കിൾ എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലമാണ് ബാംഗ്ലൂർ എന്നാണ് കമ്പനി വിലയിരുത്തുന്നത്. ടെസ്‌ലയുടെ ഇന്ത്യയിലെ വരവറിയിച്ച് ലോക കോടീശ്വരനായ ഇലോൺ മാസ്ക് കഴിഞ്ഞമാസം ട്വിറ്റ് ചെയ്തിരുന്നു. കമ്പനിയുടെ വരവ് സംബന്ധിച്ച് കർണാടക മുഖ്യമന്ത്രിയും കഴിഞ്ഞദിവസം വെളിപ്പെടുത്തൽ നടത്തിയിരുന്നു.