Tech
Trending

സ്വന്തം പ്രോസസറിലേക്ക് കളംമാറി സാംസങ് ഗാലക്‌സി A12

സാംസങ് ഈ വർഷം ഫെബ്രുവരിയിലാണ് ഗാലക്‌സി A12 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 35 SoC പ്രൊസസ്സറുമായി വിപണിയിലെത്തിയ ഗാലക്‌സി A12ന്റെ പ്രോസസ്സർ ആറ് മാസങ്ങൾക്ക് ശേഷം മാറ്റി സ്മാർട്ട്ഫോൺ വീണ്ടും വില്പനക്കെത്തിച്ചിരിക്കയാണ് സാംസങ്. ബ്രാൻഡിന്റെ സ്വന്തം ഒക്ട-കോർ എക്‌സിനോസ് 850 SoC പ്രോസസ്സറാണ് ഇനി ഗാലക്‌സി A12ന്റെ ഹൃദയം.ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നീ നിറങ്ങളിൽ തന്നെയാണ് പുത്തൻ പ്രോസസറിലുള്ള ഗാലക്‌സി A12വും വാങ്ങാനാവുക.6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) ടിഎഫ്ടി ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് ഫോണിൽ.48 മെഗാപിക്സൽ പ്രൈമറി സെൻസർ (എഫ് / 2.0 ലെൻസ്), 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറയാണ് ഗാലക്‌സി A12-ന്റെ ഹൈലൈറ്റ്. മുൻവശത്ത് എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ ക്യാമറ സെൻസറും സാംസങ് നൽകിയിട്ടുണ്ട്.15W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി A12-ൽ.

Related Articles

Back to top button