Big B
Trending

ജീവനക്കാരെ പിരിച്ചുവിട്ട് ടെൻസെന്റും

ടെക് ലോകത്തെ മുന്‍നിര കമ്പനികളെല്ലാം വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.കഴിഞ്ഞ മാസങ്ങളിലെല്ലാം നിരവധി ടെക് കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഒടുവിലിതാ ചൈനീസ് കമ്പനിയായ ടെൻസെന്റും 5,500 ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുന്നു.കഴിഞ്ഞ പാദത്തിൽ വൻ സാമ്പത്തിക നഷ്ടം വന്നതോടെയാണ് ടെൻസെന്റും പിരിച്ചുവിടൽ പ്രഖ്യാപിച്ചത്.ചൈനയിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ ടെൻസെന്റ് പത്ത് വർഷത്തിനിടെ ആദ്യമായാണ് ചെലവുചുരുക്കൽ നടപടിയായി ജീവനക്കാരെ പിരിച്ചുവിടുന്നത്.ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തതുപോലെ, ജൂൺ അവസാനത്തെ കണക്കുകൾ പ്രകാരം കമ്പനിയിൽ 110,715 പേർ ജോലി ചെയ്യുന്നുണ്ട്.ഇതിനിടെ, ഗൂഗിൾ ഉൾപ്പെടെയുള്ള മറ്റ് ചില മുൻനിര ടെക് കമ്പനികൾ സാമ്പത്തിക മാന്ദ്യവും ഓർഗനൈസേഷണൽ റീസ്ട്രക്ചറിങു ചൂണ്ടിക്കാട്ടി നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Related Articles

Back to top button