Tech
Trending

സെർച്ച് ഫിൽറ്ററുൾപ്പടെ പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് ടെലഗ്രാം

സ്വകാര്യതയെ വളരെയധികം പരിഗണിക്കുന്ന ക്ലൗഡ് അധിഷ്ഠിത മെസഞ്ചർ ആപ്ലിക്കേഷനായ ടെലഗ്രാം അതിൻറെ ഏറ്റവും പുതിയ അപ്ഡേഷനൊപ്പം പുത്തൻ ഫീച്ചറുകളും അവതരിപ്പിച്ചിരിക്കുന്നു. സെർച്ച് ഫിൽറ്ററുകൾ, ചാനൽ കമന്റ്സ്, അനോണിമസ് ഗ്രൂപ്പ് അഡ്മിൻസ് എന്നീ ഫീച്ചറുകളാണ് ടെലഗ്രാം പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പുകളെയും ചാറ്റ് അഡ്മിനുകളേയും മുമ്പത്തേതിനേക്കാൾ സംവേദനാത്മകവും സുരക്ഷിതമാക്കുന്ന രീതിയിലാണ് പുതിയ ഫീച്ചറുകൾ ക്രമീകരിച്ചിരിക്കുന്നതെന്നും ഈ ഫീച്ചറുകൾ ഷെയർ ചെയ്ത ഉള്ളടക്കങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുമെന്നും ടെലഗ്രാം അറിയിച്ചു.
പുതുതായി അവതരിപ്പിച്ച സെർച്ച് ഫിൽറ്ററുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പ്രധാന മീഡിയ അല്ലെങ്കിൽ ലിങ്കുകളുള്ള ഏതെങ്കിലും പഴയ മെസ്സേജുകൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. സെർച്ച് ഫിൽറ്ററിനെ ആറ് വ്യത്യസ്ത ടാബുകൾളായി തിരിച്ചിരിക്കുന്നു. ചാറ്റുകൾ, മീഡിയ, ലിങ്കുകൾ, ഫയലുകൾ, മ്യൂസിക്, വോയിസ് എന്നിവയാണ് ഈ 6 ടാബുകൾ.

ടെലഗ്രാം കൂടുതൽ സംവേദനാത്മകമാക്കുന്നതിന്റെ ഭാഗമായി ഡിസ്കഷൻ ഗ്രൂപ്പുകളുള്ള ചാനലുകളിലെ പോസ്റ്റുകളിലേക്ക് പുതുതായി ഒരു കമൻറ് ബട്ടൺ ചേർക്കുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ ഫീഡ്ബാക്ക് നൽകാനും അഡ്മിനുകൾ പരിമിതപ്പെടുത്തിയ ചാനലുകളിൽ മറുപടികൾ നൽകാനും കഴിയും. ചാനലിനുള്ളിൽ ഒരു പ്രത്യേക ഡിസ്കഷൻ ഗ്രൂപ്പ് ബന്ധിപ്പിച്ചിരിക്കുന്ന ചാനലുകളിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂവെന്ന് ടെലഗ്രാം അറിയിച്ചിട്ടുണ്ട്.
ചാനലുകളിൽ ഇതിനകം ലഭ്യമായിരുന്ന അനോണിമസ് ഗ്രൂപ്പ് അഡ്മിൻ ഫീച്ചർ ടെലഗ്രാം ഗ്രൂപ്പുകളിലേക്കും വ്യാപിച്ചു. ഈ ഫീച്ചറിലൂടെ ഒരു ഗ്രൂപ്പിലെ അഡ്മിൻറെ ഐഡൻറിറ്റി ഹൈഡ് ചെയ്യാൻ സാധിക്കുന്നു. ഇതുപ്രകാരം അഡ്മിൻ അയച്ച സന്ദേശങ്ങൾ ഗ്രൂപ്പിൻറെ പേരിൽ പ്രത്യക്ഷപ്പെടും.

Related Articles

Back to top button